ഭര്‍ത്താവിന്‍റെ ഓര്‍മ്മകളില്‍ മനംനൊന്ത് അമലാ പോള്‍
താന്‍ ഇപ്പോഴും ഭര്‍ത്താവിനെ അഗാധമായി പ്രണയിക്കുന്നു എന്ന് അമലാ പോള്‍. വിവാഹമോചനത്തിന് ശേഷം താന്‍ ഒരു പുതിയ ജീവിതം തുടങ്ങി എന്നാല്‍ ഇപ്പോഴും മുന്‍ ഭര്‍ത്താവായിരുന്ന വിജയിയോടുള്ള സ്നേഹത്തിനു യാതൊരുവിധ കുറവുകളും വന്നിട്ടില്ല എന്നും അമല പറയുന്നു. “ഒരു പുതിയ ജീവിതം തുടങ്ങിയ പോലെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്. പതിനെട്ട് വയസില്‍ സിനിമയിലെത്തി. 23ാമത്തെ വയസില്‍ വിവാഹിതയായി. 24ാം വയസിൽ ഇതാ വേര്‍പിരിയുന്നു. യാതൊരു സിനിമാ പശ്ചാത്തലവുമില്ലാത്ത എനിക്ക് ഉപദേശങ്ങള്‍ തരാന്‍ ആരും ഉണ്ടായിരുന്നില്ല. എന്റെ തെറ്റുകളില്‍ നിന്നാണ് ഞാന്‍ പാഠങ്ങൾ പഠിച്ചത് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ അമല മനസുതുറന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് വിജയ്. ഞങ്ങള്‍ ഒന്നിച്ചായിരുന്നപ്പോൾ പരസ്പരം ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. എന്റെ ജീവതത്തിലെ ഏറ്റവും വേദനാജനകമായ തീരുമാനമായിരുന്നു വിജയുമായി വേര്‍പിരിയുക എന്നത്. പിരിയാന്‍ വേണ്ടിയല്ല ആരും വിവാഹം കഴിക്കുന്നത്. നാളെ എന്താണ് സംഭവിക്കുക എന്ന് ആര്‍ക്കും പറയുവാന്‍ പറ്റില്ല. തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് വിജയ്.