പ്രവാസികള്‍ എന്ന് പഠിക്കും ; ഇന്ത്യയല്ല ഗള്‍ഫ് രാജ്യങ്ങള്‍ എന്ന് ; കഅബയെ അപമാനിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍
നമ്മള്‍ ഇന്ത്യക്കാര്‍ എത്ര അനുഭവങ്ങള്‍ കിട്ടിയാലും പഠിക്കില്ല എന്നാണു തോന്നുന്നത്. ഇത്രമാത്രം വര്‍ഗ്ഗീയ ചിന്തകള്‍ ഉള്ള വ്യക്തികളാണ് നിങ്ങള്‍ എങ്കില്‍ എല്ലാം സ്വന്തം രാജ്യത്ത് വെച്ച് തന്നെ നടത്തണം.അല്ലാതെ ജീവിക്കുവാന്‍ വേണ്ടി നാടും വീടും എല്ലാം ഉപേക്ഷിച്ചു അന്യരാജ്യങ്ങളില്‍ എത്തിയ ശേഷമല്ല. അതിനു പല പ്രവാസികളും തിരഞ്ഞെടുക്കുന്നത് സോഷ്യല്‍ മീഡിയയും. നമ്മള്‍ എത്രയൊക്കെ ഒളിച്ചിരുന്നാലും സോഷ്യല്‍ മീഡിയ വഴി ചെയ്യുന്ന എല്ലാ കള്ളത്തരങ്ങളും കണ്ടുപിടിക്കാന്‍ വളരെ എളുപ്പമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ പോയ ശേഷം തീവ്ര ഹിന്ദുനിലപാടുകള്‍ ഉള്ള ധാരാളം ഇന്ത്യക്കാര്‍ സോഷ്യല്‍ മീഡിയവഴി ഇസ്ലാം വിരുദ്ധ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത് ശിക്ഷ ചോദിച്ചു വാങ്ങുന്ന സംഭവങ്ങള്‍ ഇപ്പോള്‍ കൂടി വരികയാണ്.അതില്‍ അവസാനമായി പരിശുദ്ധ കഅബക്ക് മുകളില്‍ ശിവഭഗവന്‍ ഇരിക്കുന്ന രീതിയിലുള്ള ചിത്രം പ്രചരിപ്പിച്ച ഇന്ത്യക്കാരന്‍ സൌദിയില്‍ അറസ്റ്റിലായി. സൌദിയില്‍ അഗ്രികള്‍ചറല്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ 40കാരനാണ് റിയാദില്‍ അറസ്റ്റിലായത്. റിയാദിലെ അല്‍മുജമ്മ ഏരിയിലെ തോട്ടത്തില്‍ വച്ച് സൗദി സുരക്ഷാ വിഭാഗമാണ് ശങ്കര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെ ഇയാള്‍ കഅബയെ ആക്ഷേപിക്കുകയാണ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് ചെയ്തയാള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. മതമൂല്യങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള നടപടിക്ക് അഞ്ച് വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ പിഴയും ലഭിക്കാന്‍ ഇടയാക്കും. സുരക്ഷാ ഉദ്യോഗസ്ഥരോട് പ്രതി കുറ്റസമ്മതം നടത്തിയതോടെ കൂടുതല്‍ ചെയ്യുന്നതിന് വേണ്ടി ജനറല്‍ പ്രോസിക്യൂഷന്‍ വിഭാഗത്തിന് പൊലീസ് ഇദ്ദേഹത്തിന്റെ കേസ് കൈമാറും. മക്കയിലെ വിശുദ്ധ കഅബയുടെ മുകളില്‍ ശിവന്റെ വിഗ്രഹം വച്ചുള്ള ഫോട്ടോയാണ് ഇയാള്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നത്. കഅബയെ ഇപ്രകാരം അപമാനിച്ചുകൊണ്ടുള്ള ഫോട്ടോ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതാണ് നടപടിയിലേക്ക് നയിച്ചത്.