സ്വിസ് ബാങ്കില്‍ അക്കൌണ്ട് ഉള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ലഭിക്കാന്‍ 2018 ആകും
ന്യൂഡല്‍ഹി : നോട്ട് പിന്‍വലിച്ചത് രാജ്യത്ത് കള്ളപ്പണം ഒളിച്ചുവെച്ചിരിക്കുന്നവരെ പിടികൂടുവാന്‍ വേണ്ടിയാണ് എന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ പലരും എതിരായി പറഞ്ഞ കാര്യം നമ്മുടെ നാട്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കള്ളപ്പണം സ്വിസ്സ് ബാങ്കില്‍ ഇന്ത്യാക്കാര്‍ നിക്ഷേപിച്ചിട്ടുണ്ട് എന്നാണ്. അതുകൊണ്ടുതന്നെ ഈ പണമാണ് ആദ്യം കണ്ടെത്തേണ്ടത് എന്നും പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ സ്വിസ് ബാങ്കിൽ അക്കൗണ്ട് തുറക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ കിട്ടാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും എന്നാണു വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 2018 മുതൽ സ്വിസ്സ് ബാങ്ക് സ്വമേധയാ ഇത്തരം വിവരങ്ങള്‍ കൈമാറി തുടങ്ങുമെന്ന് സ്വിറ്റ്സർലാൻറ് സര്‍ക്കാര്‍ പറയുന്നു. അതേസമയം 2018 സെപ്തംബർ മുതൽ പുതിയതായി അക്കൗണ്ട് ചേരുന്നവുടെ പേരു വിവരങ്ങൾ മാത്രമാണ് അപ്പോൾ തന്നെ ഇന്ത്യയുമായി പങ്കുവെക്കുന്നത് എന്നും വാര്‍ത്തകള്‍ ഉണ്ട്. എന്നാൽ അക്കൗണ്ടിെൻറ കൂടുതൽ വിശദാംശങ്ങൾ ആ സമയത്ത് കൈമാറില്ല. അക്കൗണ്ട് തുടങ്ങിയ വ്യക്തിയെ കുറിച്ചും നിക്ഷേപത്തെ കുറിച്ചുമെല്ലാം 2019 സെപ്തംബറോടെ മാത്രമേ പുറത്തുവിടൂ. 2018 മുതൽ േഗാളബൽ സ്റ്റാൻഡേഡ് പ്രകാരം നിക്ഷേപങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും 2019 ഒാടെ ഇന്ത്യക്ക് കൈമാറുകയും ചെയ്യും. നോട്ട് പിൻവലിക്കലിനു പിറകെ വിദേശത്ത് കള്ളപ്പണം സൂക്ഷിക്കുന്നവരെ കണ്ടെത്താനുള്ള സുപ്രധാന നീക്കമാണിതെന്ന് ധനകാര്യമന്ത്രാലയം കുറിപ്പിലൂടെ വ്യക്തമാക്കി. ഇന്ത്യയും സ്വിറ്റ്സർലൻഡും ഇതു സംബന്ധിച്ച ‘ഓട്ടോമാറ്റിക് എക്‌സ്‍ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍’ കരാറിൽ സംയുക്തമായി ഒപ്പുവെച്ചു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയും ഇന്ത്യയിലെ സ്വിസ് എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഗില്‍സ് റോഡിറ്റും തമ്മിലാണ് കരാർ ഒപ്പുവെച്ചത്. കരാർ പ്രകാരം നിക്ഷേപകരുടെ പേര് ലഭിക്കാന്‍ ഇനി പ്രത്യേക നടപടികള്‍ വേണ്ടിവരില്ല.