നിലമ്പൂരില്‍ പോലീസ് വെടിവെപ്പില്‍ മൂന്ന് മാവോയിസ്റ്റ്കള്‍ കൊല്ലപ്പെട്ടു

maoist-k0sb-6 നിലമ്പൂർ :  നിലമ്പൂർ വനമേഖലയിൽ പൊലീസും മാവോവാദികളും തമ്മിൽ  ഉണ്ടായ വെടിവെപ്പില്‍ മൂന്ന് മാവോയിസ്റ്റ്കള്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരാള്‍ സ്ത്രീയാണ്. മൂത്തേടം പഞ്ചായത്തിൽ കരുളായി വനം റേഞ്ച് ഒാഫിസ് പരിധിയിലുള്ള പടുക്ക വനത്തിലാണ് പതിനൊന്നരയോടെ െവടിവെപ്പ് നടന്നത്. മാവോവാദികളുണ്ടെന്ന സൂചനയെതുടർന്ന് പുലർച്ചെ തണ്ടർ ബോൾട്ടും തീവ്രവാദ വിരുദ്ധ സംഘവും വനത്തിൽ പരിശോധന നടത്തിയിരുന്നു. ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് വെടിവെപ്പ് നടന്നത്. പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് തിരച്ചില്‍ തുടരുകയാണ്.  പതിനൊന്നരയോടെ തണ്ടർ ബോൾട്ട് സംഘം രണ്ട് ആംബുലൻസുകൾ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവ വനത്തിലേക്ക് കടത്തിവിട്ടിട്ടുണ്ട്. പൊലീസുകാരെയല്ലാതെ ആരെയും വനത്തിലേക്ക് കടത്തിവിടുന്നില്ല. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.പോലീസിന്റെ പട്രോളിങ്ങിനിടെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മാവോവാദി നേതാവ് ആന്ധ്രാ സ്വദേശി കപ്പു ദേവരാജ്, അജിത എന്നിവരാണ് മരിച്ചവരില്‍ രണ്ടുപേര്‍ എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന നേതാവാണ് ദേവരാജ്.