കേന്ദ്രം വക വീണ്ടും ഇരുട്ടടി ; പഴയ നോട്ടുകള്‍ ഇനി ബാങ്കില്‍ നിന്നും മാറ്റിവാങ്ങുവാന്‍ പറ്റില്ല
ന്യൂഡൽഹി : ജനങ്ങള്‍ക്ക് കേന്ദ്രം വക അടുത്ത ഇരുട്ടടി. പിൻവലിച്ച 1000,500 നോട്ടുകൾ ഇനിമുതല്‍ ബാങ്കില്‍ പോയി മാറ്റിയെടുക്കുവാന്‍ സാധിക്കില്ല.ഇനി ഈ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാൻ മാത്രമേ പറ്റൂ. കേന്ദ്ര ധനമന്ത്രാലയത്തിൻെറതാണ് തീരുമാനം. കൂടാതെ 1000 രൂപ നോട്ട് ഇന്ന് അർധരാത്രി മുതൽ ഉപയോഗിക്കാനാവില്ല. അതേ സമയം അവശ്യസാധനങ്ങൾക്ക് 500 രൂപ ഉപയോഗിക്കാം. സർക്കാർ സ്കൂൾ ഫീസും അവശ്യ വിഭാഗത്തിൽ ഉൾപെടുത്തി. നേരത്തേ നോട്ടുകൾ മാറാനുള്ള സമയപരിധി ഡിസംബർ 30 വരെയുണ്ടെന്നായിരുന്നു പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നത്. 500, 1000 നോട്ടുകൾ പിൻവലിച്ച നടപടിക്ക് പാർലമെൻറിലടക്കം കടുത്ത പ്രതിഷേധം നേരിടുന്നതിനിടെയാണ് കേന്ദ്രത്തിൻെറ പുതിയ തീരുമാനം. അതേസമയം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പെട്രോള്‍ പമ്പുകളിലും നോട്ടുകള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച ഇളവുകള്‍ ഡിസംബര്‍ 15 വരെ നീട്ടിയതായും സര്‍ക്കാര്‍ വ്യക്തമാക്കി.