പഴയ നോട്ടുകള്‍ ഇനിമുതല്‍ റിസര്‍വ് ബാങ്കില്‍ നിന്നും മാറ്റിയെടുക്കാം
പഴയ 1000 , 500 രൂപ നോട്ടുകള്‍ ബാങ്കില്‍ നിന്നും മാറ്റിയെടുക്കുവാനുള്ള അവസാനദിവസം കഴിഞ്ഞുവെങ്കിലും ആ നോട്ടുകൾ ഇനി റിസർവ് ബാങ്കിന്റെ കൗണ്ടറുകൾ വഴി മാറ്റിയെടുക്കാം എന്ന് കേന്ദ്രം. ബാങ്കുകളും പോസ്റ്റ് ഓഫീസികളും വഴി പഴയനോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യം ഇന്നലെ അവസാനിച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. റിസര്‍വ് ബാങ്ക് വഴി പഴയ നോട്ട് മാറ്റാനാക്കും എന്നാല്‍ ഒരാൾക്ക് 2000 രൂപ എന്ന നിബന്ധന തുടരും. അതേസമയം ദിവസവും ആവശ്യമുള്ളതിന്റെ 20- 25 ശതമാനം നോട്ടുകൾ മാത്രമാണ് ഇപ്പോൾ വിതരണത്തിനെത്തുന്നതെന്ന് ധനകാര്യമന്ത്രാലയ വ്യത്തങ്ങൾ അറിയിച്ചു. നോട്ടുകൾ അസാധുവാക്കുന്നതിന് മുൻപ് 15,000 കോടിരൂപയുടെ 1000 രൂപ നോട്ടുകളും 20,000 കോടി രൂപയുടെ 500 രൂപ നോട്ടുകളുമാണ് ദിവസവും ഇടപാടിന് വേണ്ടിവന്നിരുന്നത്.നോട്ടുകൾ പിൻവലിച്ചതിന് ശേഷം ഇതിന്റെ 20 മുതൽ 25 ശതമാനം വരെ നോട്ടുകൾ മാത്രമാണ് പകരം എത്തിയത്. മാത്രമല്ല രണ്ട് ലക്ഷം എടിഎമ്മുകളിൽ ഇതുവരെ 91,000 എടിഎമ്മുകൾ മാത്രമേ പുനക്രമീകരിച്ചിട്ടുള്ളു. ഇതിൽ ഭൂരിപക്ഷവും നഗരപ്രദേശങ്ങളിലാണ്. ഇതാണ് പലയിടത്തും നോട്ട് ക്ഷാമം തുടരാൻ ധനകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം ഓൺലൈൻ വഴിയും കാർഡുകൾ വഴിയുമുള്ള ഇടപാടുകൾക്ക് സർവ്വീസ് ചാർജ്ജ് നിരക്ക് കുറയുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റിലി ലോക്‌സഭയെ അറിയിച്ചു. ഓൺലൈൻ വഴിയും ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ വഴിയുമുള്ള ഇടപാടുകൾ കൂട്ടാനാണ് കേന്ദ്രസർക്കാർ തീരുമാനമെന്നും ജെയ്റ്റിലി പറഞ്ഞു.