വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു ; വിവാഹം അടുത്ത വര്‍ഷം

48912448fffമലയാളത്തിന്‍റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു എന്ന് വാര്‍ത്തകള്‍. പുതിയങ്ങാടി സ്വദേശി സന്തോഷ് ആണ് വിജയലക്ഷ്മിയുടെ   ജീവിതപങ്കാളിയാകുന്നത് . സംഗീതജ്ഞനാണ് സന്തോഷും . മാർച്ച് 29നാണ് വിവാഹമെന്നും വിജയലക്ഷ്മി അറിയിച്ചു. കൈരളി പീപ്പിള്‍ ചാനലിന്റെ ഫീനിക്സ് അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചാണ് വിജയലക്ഷ്മി  തന്‍റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്.  പീപ്പിൾ ടിവിയുടെ വനിതാ വിഭാഗത്തിൽ പ്രഥമ പുരസ്‌കാര ജേതാവാണ് പിന്നണി ഗായികയായ വൈക്കം വിജയലക്ഷ്മി. നടന്‍ മമ്മൂട്ടിയാണ് പുരസ്കാരദാനം നടത്തിയത്. പുരസ്‌കാരം വാങ്ങിയ ശേഷം  ഗാനം ആലപിക്കുവാന്‍ വേണ്ടി  വേദിയിലെത്തിയ സമയമാണ്  വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ വിജയലക്ഷ്മി വെളിപ്പെടുത്തിയത്.