ജയില്‍ ചാടിയ ഖാലിസ്താൻ ഭീകരവാദി ഹർമിന്ദർ സിങ് മിൻറു പിടിയിൽ
ന്യൂഡൽഹി : നാഭ ജയിൽ ആക്രമിച്ച് ആയുധധാരികൾ രക്ഷപ്പെടുത്തിയ ഖാലിസ്താൻ ഭീകരവാദി ഹർമിന്ദർ സിങ് മിൻറു പിടിയിൽ. ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഞായറാഴ്ചയാണ് പൊലീസ് വേഷത്തിലെത്തിയ ആയുധധാരികള്‍ പട്യാലയിലെ നാഭ ജയില്‍ ആക്രമിച്ച് ഖാലിസ്താന്‍ ലിബറേഷന്‍ ഫ്രണ്ട് മേധാവി ഹര്‍മിന്ദര്‍ സിങ് മിന്‍റു അടക്കം അഞ്ചു തടവുകാരെ മോചിപ്പിച്ചത്. രണ്ട് കാറുകളിലായത്തെിയ പത്തു പേരടങ്ങിയ സംഘം തുരുതുരെ വെടിയുതിർത്താണ് അതീവ സുരക്ഷയുള്ള നാഭ ജയിലിൽ നിന്നും തടവുകാെര രക്ഷപെടുത്തിയത്. ഗുണ്ടാത്തലവന്മാരും കൊടുംകുറ്റവാളികളുമായ വിക്കി ഗോണ്ടര്‍, ഗുര്‍പ്രീത് സെഖോണ്‍, നിത ഡിയോള്‍, വിക്രംജീത് എന്നിവരാണ് രക്ഷപ്പെട്ട മറ്റ് തടവുകാര്‍. ജയിൽ ആക്രമണം നടത്തിയവരിലൊരാളായ പര്‍മിന്ദര്‍ സിങ്ങിനെ ഇന്നലെ രാത്രി ഉത്തർപ്രദേശിൽ വെച്ച് പിടികൂടിയിരുന്നു.സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ നേപ്പാളിലേക്ക് കടന്നുവെന്നാണ് പോലീസ് നിഗമനം.