ബല്‍റാമിനെ പരിഹസിച്ച സഖാക്കന്മാര്‍ പ്ലിങ്ങി, വീണിടം വിഷ്ണുലോകമാക്കി ബല്‍റാം

fwdവായില്‍ തോന്നുന്നത് എന്തും വിളിച്ചു പറയാവുന്ന ഒരിടമായി മാറിക്കഴിഞ്ഞു സോഷ്യല്‍ മീഡിയ. മറ്റുള്ളവരെ ട്രോളുക എന്നത് ഇപ്പോള്‍ ഇവിടത്തെ ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. എന്നാല്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. തങ്ങള്‍ക്ക് ഇഷ്ടമില്ലത്തവരെയും , എതിര്‍ക്കുന്നവരെയും പച്ചയ്ക്ക് തെറി വിളിക്കുന്ന അവസ്ഥയില്‍ എത്തി ഇപ്പോള്‍ സോഷ്യല്‍ മീഡിയ. രാഷ്ട്രീയവും മതവും ഉള്‍പ്പെടുന്ന സംഭവങ്ങളിലാണ് കൂടുതലും ഇത് കണ്ടുവരുന്നത്. രാഷ്ട്രീയ  മത നേതാക്കന്മാരെ കളിയാക്കുക, അല്ലെങ്കില്‍ ദൈവങ്ങളെ കളിയാക്കുക എന്നിവ ഇപ്പോള്‍ സ്ഥിരം പരിപാടിയായിക്കഴിഞ്ഞു.അതിന്റെ ഏറ്റവും മോശമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. തൃത്താല എം എല്‍ എ വി ടി ബല്‍റാമിനാണ് സൈബര്‍ സഖാക്കന്മാരുടെ ആക്രമണം നേരിടേണ്ടി വന്നത്. വീട്ടിലിരിക്കുന്ന അച്ഛനെയും അമ്മയെയും കൂടി ചേര്‍ത്താണ് അസഹിഷ്ണുക്കളായ സഖാക്കള്‍ വി ടി ബല്‍റാമിനെ തെറി പറഞ്ഞത്. ദിലീപും കാവ്യ മാധവനും വിവാഹിതരായതിന് പിന്നാലെ വി ടി ബല്‍റാമും രഹസ്യമായി വിവാഹിതനായി എന്നായിരുന്നു സഖാക്കളുടെ കളിയാക്കല്‍. വി ടി ബല്‍റാമിനെ മാത്രമല്ല ബല്‍റാമിനൊപ്പം പോസ് ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതളിനെയും സഖാക്കള്‍ ക്രൂരമായി അപമാനിച്ചു.  തൃത്താലയിലെ പ്രമുഖ ഊത്തനും കാമുകിയും. ദിലീപ് – കാവ്യ വിവാഹത്തിന് പിന്നാലെ ഇവരും അതീവ രഹസ്യമായി വിവാഹം കഴിച്ചു എന്നാണ് വെള്ളാങ്കുണ്ട് സഖാക്കള്‍ എന്ന പേജ് ഫേസ്ബുക്കില്‍ ഇട്ട ചിത്രം.  എന്നാല്‍ വീണിടം വിഷ്ണുലോകമാക്കിയ ബാലറാം ശീതളിനൊപ്പമുളള തന്റെ ചിത്രം പേജിന്‍റെ  പ്രൊഫൈലാക്കി  സഖാക്കള്‍ക്ക് തക്കതായ  മറുപടിയും നല്‍കി.   ഫേസ്ബുക്കിലെ തന്റെ പ്രൊഫൈല്‍ ചിത്രം മാറ്റി, ശീതളിനൊപ്പമുള്ള ചിത്രമിട്ടാണ് വി ടി ബല്‍റാം സഖാക്കളോട് പ്രതികരിച്ചത്. ഇത്തരമൊരു വണ്ടര്‍ഫുള്‍ ചിത്രത്തിന് തനിക്കൊപ്പം പോസ് ചെയ്തതിന് ശീതളിനോട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ഈ ചിത്രം ബല്‍റാം പോസ്റ്റ് ചെയ്തത്. ഒരു ദിവസത്തില്‍ത്താഴെ സമയം കൊണ്ട് പതിനായിരത്തിലധികം ആളുകളാണ് ഈ ചിത്രം ലൈക്ക് ചെയ്ത് ബല്‍റാമിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ശീതള്‍ ശ്യാമിനെ ബലിയാടാക്കി രക്ഷപെടാന്‍ നോക്കെണ്ട. വിമര്‍ശനങ്ങളെ പേടിച്ച് പ്രൊഫൈല്‍ പിക് മാറ്റിയ ഭീരു – എന്നൊക്കെ വിളിച്ച് ഇപ്പോഴും കുറെ സഖാക്കള്‍ വി ടി ബല്‍റാമിന്റെ ഫോട്ടോയ്ക്ക് കീഴെ കമന്റിടുന്നുണ്ട്. മറിച്ചെന്തെങ്കിലും അഭിപ്രായം പറയുന്നവരെ എതിര്‍പാര്‍ട്ടിക്കാരാക്കുന്ന അടവാണ് സഖാക്കള്‍ ഇപ്പോള്‍ പയറ്റുന്നത്. എന്തയാലും ഇങ്ങനെ പോയാല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള ജനങ്ങളുടെ മനസിലെ സ്ഥാനം ഉടന്‍ തന്നെ നഷ്ടമാകുവാന്‍ ഇടയുണ്ട്. മോവോയിസ്റ്റ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിണറായിയെ കളിയാക്കിക്കൊണ്ട് ബാലറാം ഇട്ട പോസ്റ്റ്‌ ആണ് സഖാക്കളെ ചൊടിപ്പിച്ചത്.