പുരോഗമനവാദികള്‍ അടങ്ങിയിരിക്കുമോ ; ചലച്ചിത്രമേളയില്‍ എല്ലാ സിനിമകള്‍ക്കും മുന്‍പ് ദേശിയഗാനം കേള്‍പ്പിക്കും

iffk-759dഇത്തവണത്തെ ചലച്ചിത്രമേള മിക്കവാറും വിവാദങ്ങളുടെ കൂട്ടുകാരന്‍ ആകുവാന്‍ സാധ്യത. കാരണം വേറൊന്നുമല്ല തിരുവനന്തപുരത്തു നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്‌കെ) എല്ലാ പ്രദര്‍ശനങ്ങള്‍ക്കും മുമ്പ് ദേശീയഗാനം കേള്‍പ്പിക്കാന്‍ തീരുമാനമായത് തന്നെ. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് തീരുമാനമെന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അറിയിച്ചു. എന്നാല്‍ തിയറ്ററുകളില്‍ ദേശിയഗാനം കേള്‍പ്പിക്കുന്നതിനെ പുരോഗമനവാദികള്‍ ശക്തമായി എതിര്‍ക്കുകയാണ്. ദേശിയത ആരുടേയും മുകളില്‍ അടിച്ചേല്‍പ്പിക്കരുത് എന്നാണു അവരുടെ അഭിപ്രായം. ഇത്തരം മേളകളിലെ സ്ഥിരസാന്നിധ്യമാണ് പുരോഗമനവാദികള്‍. സിനിമാ പ്രേമികള്‍ കഴിഞ്ഞാല്‍ മേളയിലെ മുഖ്യ ആകര്‍ഷണം ഇവരാണ്. പല പ്രമുഖരും കോടതി ഉത്തരവ് വന്നപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയവഴി ശക്തമായ എതിര്‍പ്പ് കാണിച്ചതുമാണ്. അപ്പോഴാണ്‌ ചലച്ചിത്രമേളയിലും ദേശിയഗാനം എത്തുന്നത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ അറിയിപ്പിനോട് ഇവര്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് കാത്തിരുന്നു കാണാം.അതേസമയം മേളയിൽ സിനിമ പ്രദർശനങ്ങൾക്ക് മുമ്പ് ദേശിയഗാനം കേൾപ്പിക്കുമെന്നും അത് ചെയ്യേണ്ടത് തിയറ്റർ ഉടമകളാണെന്നും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറയുന്നു. അക്കാദമിയുമായോ സർക്കാറുമായോ അതിന് ബന്ധമൊന്നുമില്ല. വിഷയത്തിൽ ഇളവ് ആവശ്യപ്പെട്ട് തങ്ങൾ കോടതിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും കമൽ പറഞ്ഞു. വിദേശികളും ദേശീയഗാനം കേൾക്കുേമ്പാൾ എഴുന്നേറ്റ് നിൽക്കണമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അവരും ഇവിടുത്തെ നിയമവ്യവസ്ഥകൾ അനുസരിക്കാൻ ബാധ്യസ്തരാണെന്നായിരുന്നു കമലിെൻറ മറുപടി. എഴുന്നേറ്റു നിന്നില്ലെങ്കിൽ അവരെ അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യം കമൽ ചിരിച്ചു തള്ളി. എഴുന്നേല്‍ക്കാന്‍ കൂട്ടാക്കാത്തവരുടെ മേല്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയാല്‍ സ്ഥിഗതികള്‍ കൂടുതല്‍ വഷളാകുവാനാണ് സാധ്യത.