ജയലളിതയുടെ സ്ഥിതി ഗുരുതരം തന്നെ ; ചെന്നൈയിലെ യു എസ് കോൺസുലേറ്റിന്റെ പ്രവർത്തനം നിർത്തിവെച്ചു
ജയലളിതയുടെ നില അതീവ ഗുരുതരം എന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിങ്ങിയതിനു പിന്നാലെ ജയലളിതക്ക് എന്തും സംഭവിക്കാമെന്ന് ലണ്ടനിൽ നിന്നുള്ള ഡോക്ടർ റിച്ചാർഡ് ബെയ്ൽ. അപ്രതീക്ഷിത ഹൃദയസ്തംഭനം കണക്കു കൂട്ടലുകൾ തെറ്റിച്ചുവെന്നും അദ്ദേഹം അറിയിച്ചു. അവരുടെ അവസ്ഥ ഗുരുതരമാണ്. എന്നാൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. യന്ത്ര സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും ബെയ്ൽ കൂട്ടിച്ചേർത്തു. അതേസമയം െചന്നൈയിലെയു.എസ് കോൺസുലേറ്റിെൻറ പ്രവർത്തനം താൽകാലികമായി നിർത്തിെവച്ചതായി എംബസി അറിയിച്ചു. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ഇനി മുതൽ കുറഞ്ഞ ജീവനക്കാരുമായിട്ടാവും കോൺസുലേറ്റ് പ്രവർത്തിക്കുക. െചന്നൈയിൽ താമസിക്കുന്ന അമേരിക്കൻ പൗരൻമാരോടെ അവരുടെ സുരക്ഷിതത്വത്തിൽ കൂടുതൽ ശ്രദ്ധാലുക്കളാവാനും കോൺസുലേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രാദേശികമായ സംഭവങ്ങൾ നിരീക്ഷിക്കാനും കൂടുതൽ വാർത്തകൾക്കായി പ്രാദേശിക ചാനലുകൾ നിരന്തരമായി ശ്രദ്ധിക്കാനും കോൺസുലേറ്റ് പൗരൻമാർക്ക് നിർദ്ദേശം നൽകി.