ജയലളിത മരിച്ചു എന്ന്‍ തമിഴ് മാധ്യമങ്ങള്‍ ; വാര്‍ത്ത‍ നിഷേധിച്ച് അപ്പോളോ ആശുപത്രിയും ജയാ ടിവിയും

cwaibecukaa-kmpചെന്നൈ : മുഖ്യമന്ത്രി ജയലളിത അന്തരിച്ചു എന്ന പേരില്‍ ചില തമിഴ് ചാനലുകളില്‍ വാര്‍ത്ത‍. വാര്‍ത്ത‍ വന്നതിനെത്തുടര്‍ന്ന് അപ്പോളോ ആശുപത്രി പരിസരത്ത് സംഘര്‍ഷം. ആശുപത്രി പരിസരത്തെ ബാരിക്കേഡുകള്‍ എഐഎഡിഎംകെ  പ്രവര്‍ത്തകര്‍ തകര്‍ത്തു. ആശുപത്രിക്ക് നേരെ ചിലര്‍ കല്ലെറിഞ്ഞു.  ആശുപത്രിക്ക് സമീപത്തെത്തി വാഹനങ്ങള്‍ തടഞ്ഞ്  പ്രവര്‍ത്തകര്‍ അക്രമിച്ചതായും ചില വാഹനങ്ങള്‍ തല്ലിതകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍. ജയലളിതയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലായതോടെ തമിഴ്‌നാട്ടില്‍ കനത്ത പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ വാര്‍ത്ത‍ നിഷേധിച്ചുകൊണ്ട് അപ്പോളോ ആശുപത്രി അധികൃതര്‍ രംഗത്ത് വന്നു. ട്വിറ്ററിലൂടെയാണ് അവര്‍ വാര്‍ത്ത‍ നിഷേധിച്ചത്. കൂടാതെ ജയാ ടിവിയും വാര്‍ത്ത‍ സത്യമല്ല എന്ന് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ചാണ് സണ്‍ ടിവി അടക്കമുള്ള ചില ചാനലുകള്‍ ജയലളിത മരിച്ചതായി വാര്‍ത്ത‍ നല്‍കിയത്.