ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദി ഇയര്‍; റീഡേഴ്സ് പോളില്‍ മോദി ഒന്നാമന്‍

narendra-modigലണ്ടന്‍ :  ലോകപ്രശസ്തരായ നിരവധി പ്രമുഖരെ പിന്തള്ളി ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഈയർ 2016 നെ തെരഞ്ഞെടുക്കാനുള്ള ഓണ്‍ലൈൻ വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാമനായി. മോദിക്ക് മൊത്തം ഓണ്‍ലൈൻ വായനക്കാരിലെ 18 ശതമാനം വോട്ടാണ് കിട്ടിയത്. രണ്ടാംസ്ഥാനക്കാരായ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രമ്പ്, ജൂലിയൻ അസാഞ്ചേ എന്നിവര്‍ക്ക് ഏഴ് ശതമാനം വോട്ടുവീതം കിട്ടി. ഹിലരി ക്ലിന്റന് നാലു ശതമാനം വോട്ടും. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സൂക്കര്‍ബര്‍ഗിന് രണ്ടു ശതമാനം വോട്ടും കിട്ടി. ഇന്നലെ വൈകീട്ട് വരെയാണ് ടൈം മാഗസിന്റെ ഓണ്‍ലൈൻ വോട്ടെടുപ്പ് നടന്നത്. ഡിസംബര്‍ 7നാണ് വോട്ടിംഗ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക. കഴിഞ്ഞ തവണ ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയറിൽ രണ്ടാംസ്ഥാനത്തായിരുന്നു മോദി.ടൈം മാഗസിന്‍ എഡിറ്റര്‍മാര്‍ ചേര്‍ന്നാണ് അവസാന വിജയിയെ തിരഞ്ഞെടുക്കുന്നത്. ലോകത്ത് ഒരു വര്‍ഷക്കാലത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയ്ക്ക് നല്‍കുന്ന  പുരസ്‌കാരമാണ് ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍.