ട്രെയിന്‍ മറിഞ്ഞു 120 പുതുപുത്തന്‍ ബി എം ഡബ്ലിയു കാറുകള്‍ നശിച്ചു

06-1481012138-tra അമേരിക്കയിലാണ് സംഭവം.അവിടെ തെക്കെ കരോലിനയിലുള്ള ബിഎംഡബ്ല്യൂ നിർമാണ ശാലയിൽ നിന്നും എക്സ്-ബാഡ്‌ജുള്ള എസ്‌യുവികളും ക്രോസോവറുകളും അടക്കം ഏതാണ്ട് 120 വാഹനങ്ങളുമായി പോവുകയായിരുന്ന ചരക്കുതീവണ്ടി പാളംതെറ്റിയാണ് കമ്പനിക്ക് കോടിക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായത്.തെക്കേ കരോലിനയിലെ ജെൻകിൻസ്‌വില്ലിൽ വച്ചാണ് അപകടമുണ്ടായിരിക്കുന്നത്. രണ്ട് എൻജിനുകളും 12 ഓളം വരുന്ന ബോഗികളുമാണ് പാളം തെറ്റിയത്. ട്രെയിനിലുണ്ടായിരുന്ന കാറുകൾക്കെല്ലാം നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എത്രമാത്രം നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് വിലയിരുത്തി വരുന്നതെയുള്ളൂ.ട്രെയിൻ പാളംതെറ്റിയത് എങ്ങനെയെന്നതൊന്നും വ്യക്തമായിട്ടില്ല. എന്നിരുന്നാലും തടസങ്ങൾ നീക്കി ഗതാഗതം പുനരാരംഭിക്കാനുള്ള പണികൾ ആരംഭിച്ചുക്കഴിഞ്ഞു. ഡിസംബർ നാലിനായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക് പറ്റി.