റിസോഴ്സ് സാറ്റ്– 2A വിക്ഷേപണം വിജയകരം ; ലോകത്തിനു മുന്‍പില്‍ രാജ്യത്തിന് അഭിമാനനിമിഷം
ചെന്നൈ : ഇന്ത്യയുടെ റിമോട്ട് സെൻസറിങ്ങ് ഉപഗ്രഹമായ റിസോഴ്സ് സാറ്റ്– 2A വിജയകരമായി വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് പി.എസ്.എൽ.വി –സി36 റോക്കറ്റാണ് രാവിലെ 10.25ന് 1235 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവുമായി കുതിച്ചത്. 18മിനുട്ടുകൊണ്ട് ഉപഗ്രഹം 817കിലോമീറ്റർ ദൂരത്തുളള സൗര കേന്ദ്രീകൃതമായ ഭ്രമണപഥത്തിൽ എത്തി.ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വിക്ഷേപണവാഹനമായ പിഎസ്എല്‍വിയുടെ മറ്റൊരു വിജയക്കുതിപ്പാണ് ഈ വിക്ഷേപണം. 1994- –2016 കാലഘട്ടത്തിൽ പി.എസ്.എൽ.വി 121 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. അതിൽ 79 എണ്ണം വിദേശ ഉപഗ്രഹങ്ങളും 42 എണ്ണം ഇന്ത്യയുടെതുമാണ്. കഴിഞ്ഞ നവംബര്‍ 28 ന് വിക്ഷേപിക്കാനിരുന്നതാണ് റിസോഴ്‌സ് സാറ്റ്-2എ. അന്ന് വിക്ഷേപണം മാറ്റിവെയ്ക്കുകയായിരുന്നു. വിജയകരമായ 36 വിക്ഷേപണങ്ങള്‍ സാധ്യമാക്കിയതോടെ അന്താരാഷ്ട്രതലത്തിലും വിശ്വാസ്യതയുള്ള വിക്ഷേപണ വാഹനമായി പിഎസ്എല്‍വി മാറിക്കഴിഞ്ഞു.