നോട്ട് നിരോധനം ; മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ മങ്ങുന്നു എന്ന് പുതിയ സര്‍വേ ഫലം
ന്യൂഡൽഹി : നോട്ട് പിൻവലിക്കൽ പ്രഖ്യാപനം വന്ന സമയം ധാരാളം പേര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത പ്രവര്‍ത്തി മഹത്തരം എന്ന് വിശേഷിപ്പിച്ചിരുന്നു. നാട്ടിലെ കള്ളപ്പണക്കാരുടെ നട്ടെല്ല് തകര്‍ക്കുന്ന പരിപാടിയാണ് മോദി നടപ്പിലാക്കിയത് എന്ന് പരക്കെ അഭിപ്രായം ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പണം ഉള്ളവരെയല്ല ഇല്ലാത്തവരെയും ഏറെ ബാധിക്കുന്ന ഒന്നാണ് ഈ നിരോധനം എന്ന് പൊതുജനം മനസിലാക്കി. അതോടെ മോദിയെ അനുകൂലിച്ചവര്‍ എല്ലാവരും എതിര്‍പ്പുകള്‍ പ്രകടമാക്കുവാന്‍ തുടങ്ങി. അതുകൊണ്ടുതന്നെ സർക്കാരിെൻറ തീരുമാനത്തിന് ജനപിന്തുണ കുറയുന്നതായി സർവേ ഫലം. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പുതിയ സർവേ ഫലം പുറത്ത് വന്നത്.
സിറ്റിസൺ എൻഗേജ്മെൻറ് പ്ലാറ്റ്ഫോം എന്ന സ്ഥാപനമാണ് പഠനം നടത്തിയത്. സർവേയിൽ മുമ്പ് നോട്ട് നിരോധനത്തെ അനുകൂലിച്ച പലരും ഇപ്പോൾ സർക്കാരിെൻറ തീരുമാനത്തെ എതിർക്കുകയാണ്. മൂന്നാഴ്ച മുമ്പ് ഇവർ നടത്തിയ സർവേയിൽ ഏകദേശം 51 ശതമാനം പേരും നോട്ട് നിരോധനത്തെ അനുകൂലിച്ചിരുന്നു. എന്നാൽ പുതിയ സർവേയിൽ അനുകൂലിക്കുന്നവരുടെ എണ്ണം 36 ശതമാനമായി കുറഞ്ഞു. ആറ് ശതമാനം പേരായിരുന്നു മുമ്പ് നടത്തിയ സർവേയിൽ നോട്ട് പിൻവലിക്കൽ തീരുമാനം നടപ്പിൽ വരുത്തുന്നതിൽ സർക്കാരിന് വൻ വീഴ്ച പറ്റിയെന്ന് അഭിപ്രായപ്പെട്ടത്. പുതിയ സർവേയിൽ ഇത് 25 ശതമാനമാണ്. ഇത്തരത്തിൽ നോട്ട് നിരോധന വിഷയത്തിൽ കൃത്യമായ നിലപാട് മാറ്റമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സർവേ ഫലം പറയുന്നു. അതേസമയം നോട്ട് പിന്‍വലിക്കല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതിയാണെന്ന് മുന്‍ നമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം അഭിപ്രായപ്പെട്ടു. തനിക്ക് ഇതുവരെ 2,000 രൂപ നോട്ട് കിട്ടിയിട്ടില്ലെന്നും എന്നാല്‍ രാജ്യത്ത് നടന്ന റെയ്ഡുകളില്‍ കോടിക്കണക്കിന് രുപയുടെ 2,000 നോട്ടുകള്‍ പിടികൂടുന്നതെങ്ങനെഎന്നും അദ്ദേഹം ചോദിക്കുന്നു. സര്‍ക്കാര്‍ ലക്ഷ്യം മാറ്റിമാറ്റി പറയുകയാണ്. കള്ളപ്പണം തടയാനെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ കാഷ്ലെസ് എക്കണോമിയേക്കുറിച്ചാണ് സംസാരിക്കുന്നത്. കഴിഞ്ഞദിവസം ആര്‍എസ്എസ് നേതാവ് പറഞ്ഞത് 2,000 രൂപ നോട്ടും പിന്‍വലിക്കുമെന്നാണ്. അവര്‍ അത് ചെയ്താല്‍ അതില്‍ അത്ഭുതപ്പെടാനില്ല -ചിദംബരം വിമര്‍ശനമുന്നയിച്ചു.