ജോസ് കെ മാണിക്കെതിരെ കേരളാ കോണ്‍ഗ്രസില്‍ പടയൊരുക്കം; ജോസ് കെ മാണിക്കതിരെയുള്ള നോട്ടീസിന് പിന്നില്‍ ആര് ?
പാല : ജോസ് കെ മാണിക്കെതിരെ കേരളാ കോണ്‍ഗ്രസില്‍ പടയൊരുക്കം. ജോസ് കെ മാണിയുടെയും അനുചരന്‍മാരുടെയും അഴിമതിയും അധികാരത്തോടുള്ള ആര്‍ത്തിയുമാണ് കെ.എം. മാണിയുടെ ദയനീയ പതനത്തിലും പാര്‍ട്ടിയുടെ തകര്‍ച്ചക്കും കാരണമെന്ന് ആരോപിച്ചാണ് പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം പടയൊരുക്കും ആരംഭിച്ചിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് സേവ് ഫോറം എന്ന പേരില്‍ ജോസഫ് വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഇവര്‍ നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ ഉടനീളമുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കും മുന്‍കാല നേതാക്കള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ക്കും ജോസ് കെ മാണിയുടെ അഴിമതി കഥകള്‍ അക്കമിട്ട് നിരത്തി ഇവര്‍ തപാലില്‍ നോട്ടീസ് അയച്ച് തുടങ്ങി.
മകന്‍ മാണി മൂലം പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട എഎല്‍എമാര്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും ഇവര്‍ക്കുണ്ട്. മുന്നണി വിടുന്നതുള്‍പ്പെടയുള്ള ചരിത്രപരമായ മണ്ടത്തരങ്ങള്‍ ജോസ് കെ മാണിയുടെ സ്വാധീനത്തെ തുടര്‍ന്നാണ് കെഎം മാണിക്ക് സ്വീകരിക്കേണ്ടി വന്നതെന്ന് നോട്ടീസില്‍ പറയുന്നു. അഴിമതി കൂടാതെ ജോസ് കെ മാണിക്കെതിരെ പഴയ സരിത കേസും പൊടിതട്ടിയെടുത്ത് പടൊരുക്കം ശക്തമാക്കാനാണ് ഇവരുടെ ശ്രമം. ജോസ് കെ മാണിക്കും അനുചര വ്യന്ദത്തിനുമെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് ഇവര്‍ ഉയര്‍ത്തിയിട്ടുള്ളത്. കെഎം മാണിയുടെ ധനമന്ത്രി സ്ഥാനത്തെ അഴിമതി നടത്താന്‍ മാത്രമുള്ള അവസരമായിട്ടാണ് ജോസ് കെ മാണി ഉപയോഗിച്ചതെന്ന് നോട്ടീസില്‍ ആരോപിക്കുന്നു. താനല്ലാതെ മറ്റാരെയും വളരാന്‍ അനുവദിക്കാതെ കഴിവുള്ള നേതാക്കള്‍ക്കെതിരെ നീചമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജോസ് കെ മാണി പ്രര്‍ത്തകരെ കറവേപ്പില പോലെ ഉപേക്ഷിക്കുന്ന ചതിയനാണെന്ന് നോട്ടീസില്‍ ആരോപിക്കുന്നു. കെഎം മാണി വാര്‍ദ്ധീക്യാവസ്ഥയില്‍ അനുഭവിക്കുന്ന എല്ലാ വിധ ദുരന്തങ്ങളുടെയും ഉത്തരവാദിയായാണ് നോട്ടീസില്‍ മകന്‍ മാണിയെ ചിത്രീകരിക്കുന്നത്. സോളാര്‍ കേസില്‍ മകന്‍ മാണിക്കുള്ള ബന്ധം പാര്‍ട്ടിയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചതായും മകന്‍ മാണിയുടെ അവിഹിത ലൈഗീക ബന്ധങ്ങള്‍ ഉണ്ടെന്നും നോട്ടീസില്‍ പറയുന്നു.
കൂടാതെ അഴിമതി നടത്താന്‍ മാത്രമായി കെഎം മാണിയുടെ ഓഫീസിലെ പ്രധാനപ്പെട്ട തസ്തികകളില്‍ ജോസ് കെ മാണിയുടെ ആജ്ഞാനുവര്‍ത്തികളെ നിയമിക്കുകയും ഇവരിലൂടെ കൈക്കൂലി വാങ്ങി സ്ഥലമാറ്റം നടത്തി കൊടുക്കുകയും ബിസിനസുകാരെ തന്റെ ആജ്ഞാനുവര്‍ത്തികളായ നികുതി, ധനകാര്യ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഭീഷണിപെടുത്തി കോടി കണക്കിന് രൂപാ സമ്പാദിച്ചതായും ഇവര്‍ ആരോപിക്കുന്നു. ഭീഷണിക്ക് വഴങ്ങാത്ത ബിസിനസുകാരുടെ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് റെയ്ഡ് നടത്തിയിരുന്നതായും ആരോപണമുണ്ട്. ജോസ് കെ മാണി ജോലി ചെയ്തിരുന്ന ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ ജോസ് കെ മാണിയുടെ സഹപ്രവര്‍ത്തകനും മുന്‍ മന്ത്രി വക്കം പുരുഷോത്തമന്റെ പേഴ്‌സണല്‍ സറ്റാഫംഗവുമായിരുന്ന അഴിമതി വീരന്‍ ജയചന്ദ്രനെ മാണിസാറിന്റെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചാണ് ഇവര്‍ അഴിമതയിലൂടെ പണം സമ്പാദിച്ചിരുന്നത്.
അഴിമതിയിലൂടെ ഉണ്ടാക്കിയിരുന്ന പണം അദ്ദേഹത്തിന്റെ ബിനാമികളായ പാര്‍ട്ടി സ്‌ററിയറിങ്ങ് കമ്മിറ്റി അംഗം മാവേലിക്കര പുന്നമൂട്ടില്‍ കച്ചോല വീട്ടില്‍ ജെന്നിഗ്‌സ് ജേക്കബ്, തിരുവനന്തപുരം വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ കോര്‍ എന്ന സ്ഥാപനത്തിന്‍രെ ഉടമ സോയിമോന്‍ തുടങ്ങി പല ബിനാമിമാര്‍ മുഖേന സിദേശത്തും സ്വദേശത്തുമായി നിരവധി ബിസിനസുകളില്‍ മുടക്കിയിരിക്കുകയാണ്. കൂടാതെ കേരളാ കോണ്‍ഗ്രസ് ഭരിക്കുന്ന രാമപരം പഞ്ചായത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത വൈദീകനെയും സമുദായ നേതാക്കളെയും ജയിലിലടക്കാന്‍ കാരണമായ പാറമടക്ക് ലൈസന്‍സ് ലഭിച്ചതില്‍ ജോസ് കെ മാണിയുടെ സ്വാധീനമാ ണെന്ന് നോട്ടീസില്‍ പറയുന്നു.
ജോസ് കെ മാണിയുടെ ഏജന്റുമാരല്ലാത്ത പാര്‍ട്ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ യാതൊരും പരിഗണനയും ഭരണത്തിലോ പാര്‍ട്ടിയിലോ ലഭിച്ചട്ടില്ല. നിയമസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ജോസ് കെ മാണിയുടെ അടുപ്പക്കാര്‍ക്കാണ് സീറ്റുകള്‍ ഏറെയും ലഭിച്ചത്. ജോസ് കെ മാണിയുടെയും സംഘത്തിന്റെയും അഴിമതിക്കെതിരെ പാര്‍ട്ടിയില്‍ പ്രതികരിച്ചവരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ഇവര്‍ പുറത്താക്കിച്ചിരുന്നു. ഒരിക്കല്‍ ജയചന്ദ്രന്റെ അഴിമതി സംബന്ധിച്ച് കെഎം മാണിയെ അറിയിച്ച മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെതിരെ ഓണ്‍ലൈന്‍ മാധ്യമത്തില്‍ ജോസ് കെ മാണിയുടെ ആശിര്‍വാദത്തോടെ ജയചന്ദ്രന്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ജോസ് കെ മാണിയുടെ രാഷ്ട്രീയ ആഗമനത്തോടെയാണ് കെഎം മാണിയുടെ അധപതനം ആരംഭിച്ചതെന്നും ബഡ്ജറ്റ് കള്ളന്‍, അഴിമതിക്കാരന്‍, കോഴിക്കള്ളന്‍ തുടങ്ങിയ പരിയായപദങ്ങള്‍ മാണി സാറിന് ചാര്‍ത്തി കിട്ടിയതിന്റെ ഏക ഉത്തരവാദി സ്വന്തം പുത്രനാണെന്നും നോട്ടീസില്‍ പറയുന്നു.
പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാക്കളെ വെട്ടിയൊതുക്കി ഏക വൈസ് ചെയര്‍മാന്‍ പദവി കെഎം മാണിയെ ഉപയോഗിച്ച് ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്തതും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ജോസ് കെ മാണിക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. അനാരോഗ്യം പരിഗണിച്ച് കെഎം മാണി ചെയര്‍മാന്‍ സ്ഥാനം ഒഴിയുമ്പോള്‍ പിജെ ജോസഫിനെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും മറികടന്ന് തന്റെ അടുപ്പക്കാരെ ഉപയോഗിച്ച് ഉടന്‍ നടക്കുന്ന പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ചെയര്‍മാനാകാന്‍ ജോസ് കെ മാണി നീക്കം നടത്തുന്നുവെന്ന് നോട്ടീസില്‍ ആരോപിക്കുന്നു. പാര്‍ട്ടിയുടെ മുഴുവന്‍ എംഎല്‍എംാര്‍ക്കും ജില്ലാ നേതാക്കള്‍ക്കും ഇക്കാര്യത്തിലുള്ള കടുത്ത എതിര്‍പ്പ് എത് സമയത്തും പൊട്ടിതെറിച്ചേക്കാം.