വര്‍ദ്ധ മരിച്ചവരുടെ എണ്ണം പത്തായി ; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

  • വര്‍ധ ചുഴലിക്കൊടുങ്കാക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയിലും കാറ്റിലും മരിച്ചവരുടെ എണ്ണം പത്തായി. ചെന്നൈയിൽ നാലു പേരും കാഞ്ചീപുരത്തും തിരുവള്ളൂരും രണ്ടുപേർ വീതവും വില്ലുപുരം നാഗപട്ടണം എന്നിവിടങ്ങളിൽ ഒരാൾ വീതവും മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരളത്തിലും കര്‍ണാടകയിലും ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ആന്ധ്രയിലേക്ക് നീങ്ങിയെങ്കിലും ചെന്നൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം 24 മണിക്കൂര്‍ കൂടി ജാഗ്രത പാലിക്കുവാന്‍ നിര്‍ദേശിച്ചു. നിലവില്‍ കാറ്റുവീശുന്നത് 15 കിലോമീറ്റര്‍ വേഗതയിലാണെങ്കിലും കാറ്റും മഴയും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. താത്​കാലികമായി അടച്ചിട്ട തമിഴ്നാട് വിമാനത്താവളം ഇന്ന്​ പ്രവർത്തന സജ്ജമായി. ഇന്നലെ ഉച്ചയോടെയാണ്​ ഇവിടെ നിന്നുള്ള എല്ലാ വിമാന സർവ്വീസുകളും റദ്ദാക്കിയത്​. ആന്ധ്രപ്രദേശിൽ വർധ നാശം വിതച്ചെങ്കിലും ആളപായം ഉണ്ടാക്കിയില്ല. അതുപോലെ
    അടുത്ത 24 മണിക്കൂറിനുള്ളിൽ ചെന്നൈ, കാഞ്ചീപുരം, തിരുവളൂർ ജില്ലകളിൽ കനത്ത മഴക്ക്​ സാധ്യതയുണ്ടെന്നാണ്​ കാലാവസ്​ഥാ നിരവീക്ഷകർ നൽകുന്ന മുന്നറിയിപ്പ്​. കനത്തമഴയെ തുടർന്ന്​ ചെന്നൈ,കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ സർക്കാർ ഇന്നും അവധി നൽകിയിട്ടുണ്ട്​. ചെന്നൈയിൽ നിന്നുള്ള ദീർഘദൂര, സബർബൻ ട്രെയിൻ സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്​. കഴിഞ്ഞ വർഷത്തെ പ്രളയത്തിനു സമാനമായി താഴ്​ന്ന പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിലായതിനെ തുടർന്ന്​ ബസ്​ സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്​. ഇതോടെ ചെന്നൈ നഗര ജീവിതം പൂർണ്ണമായും സ്​തംഭിച്ച അവസ്​ഥയിലാണ്​. ഇതേവരെ 10 സെൻറീമീറ്റർ മഴ രേഖ​െപ്പടുത്തി . പലയിടത്തും ട്രാന്‍സ്‌ഫോമറുകള്‍ കേടായതിനാല്‍ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. മൊബൈല്‍ ടവറുകള്‍ തകര്‍ന്നതിനാല്‍ പലയിടത്തും വാര്‍ത്താവിനിമയവും തടസ്സപ്പെട്ടു. കടപുഴകി വീണ മരങ്ങള്‍ നീക്കം ചെയ്ത് റോഡ് ഗതാഗതം സുഗമമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.