12,000 രൂപയുടെ സ്മാര്‍ട്ട്‌ ഫോണിനുവേണ്ടി ഫ്ലിപ്പ്കാര്‍ട്ടിന്റെ ഡെലിവറി ജീവനകാരനെ കൊലപ്പെടുത്തി

ബംഗലൂരുവിലാണ് ഞെട്ടിക്കുന്ന ഈ സംഭവം ഉണ്ടായത്. നഞ്ചുണ്ട സാമി എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. 22 കാരനായ വരുണ്‍ കുമാര്‍ ആണ് പ്രതി. ഇയാള്‍ ഒരു ജിമ്മിലെ പരിശീലകനാണ്. ഡിസംബര്‍ ഒമ്പതിനാണ് ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാരനായ നഞ്ചുണ്ട സ്വാമി മൊബൈല്‍ ഫോണുമായി ജിംനേഷ്യത്തിലെത്തിയത്‌. ഫോണ്‍ വാങ്ങുവാന്‍ കയ്യില്‍ കാശില്ലാത്ത വരുണ്‍ വിതരണക്കാരനെ കൊലപ്പെടുത്തി ഫോണ്‍ സ്വന്തമാക്കുകയായിരുന്നു. കഴുത്തുമുറിച്ചാണ് നഞ്ചുണ്ട സ്വാമിയെ വരുണ്‍ കൊലപ്പെടുത്തിയത്. 12,000 രൂപ വില വരുന്ന ഫോണാണ് ഇയാള്‍ ബുക്ക് ചെയ്തത്. ഇതോടൊപ്പം വിതരണക്കാരന്റെ ബാഗിലുണ്ടായി മറ്റു ഫോണുകളും ഇയാള്‍ മോഷ്ട്ടിച്ചു. നഞ്ചുണ്ട സ്വാമി വീട്ടില്‍ നിന്ന് പോയി രണ്ട് ദിവസമായിട്ടും വിവരമില്ലാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ്‌ കൊലപാതക വിവരം ലോകം അറിയുന്നത്. ജിംനേഷ്യത്തിലെ ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.