ലോകത്തെ ശക്തന്മാരില്‍ മോദി ഒന്‍പതാം സ്ഥാനത്ത് ; ഒന്നാമന്‍ പുടിന്‍

ന്യൂയോർക്ക് ​: ലോകത്തെ ശക്തരായ വ്യക്തികളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്‍പതാം സ്ഥാനത്ത്. ഫോര്‍ബ്‌സ് മാസികയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. പട്ടികയില്‍ റഷ്യൻ പ്രസിഡൻറ്​ വ്‌ളാദിമിര്‍ പുടിനാണ് ഒന്നാം സ്ഥാനത്ത്​. തുടർച്ചയായ നാലാം തവണയാണ്​ പുടിൻ ഫോർബ്​സ്​ പട്ടികയിൽ ഒന്നാം സ്ഥാനം നേടുന്നത്​. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണൾഡ്​ ട്രംപാണ്​ രണ്ടാം സ്ഥാനത്തുള്ളത്​. ജർമൻ ചാൻസിലർ ആംഗല മെർക്കാലാണ്​ മൂന്നാം സ്ഥാനത്തുള്ളത്​. ‘‘ലോകത്തി​െൻറ എല്ലാ കോണുകളിലും സ്വാധീനം ചെലുത്താൻ കഴിഞ്ഞ വ്യക്തിയാണ്​ പുടിൻ. ജന്മനാടു മുതൽ സിറിയയിലും അമേരിക്കയിലും വരെ അദ്ദേഹം ത​െൻറ ശക്തമായ സാന്നിധ്യം അറിയിച്ചു’’– ഫോർബ്​സ്​ മാഗസിൻ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയിലൂടെ മോദി തന്റെ നേതൃപാടവം തെളിയിച്ചതായി മാസിക പറയുന്നു. ലോകത്തെ 74 ശക്തരായ വ്യക്തികളുടെ പട്ടികയാണ് ഫോര്‍ബ്‌സ് തയാറാക്കിയത്. ഒബാമ 48 ാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മുകേഷ് അംബാനി 38 ാം സ്ഥാനത്തുണ്ട്‌. മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദല്ല 51 ാം സ്ഥാനത്തും ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി 57 ാം സ്ഥാനത്തുമാണ്.

പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാർ
1. വ്‌ളാദിമിര്‍ പുടിൻ –റഷ്യൻ പ്രസിഡൻറ്​
2.ഡൊണള്‍ഡ് ട്രംപ്– നിയുക്ത അമേരിക്കൻ പ്രസിഡൻറ്​
3.ആംഗല ​െമര്‍ക്കൽ– ജർമൻ ചാൻസിലർ
4.ഷീ ജിന്‍ പിങ്– ചൈനീസ്​ പ്രസിഡൻറ്​
5.ഫ്രാന്‍സിസ് മാര്‍പ്പാപ്പ
6. ജാനേറ്റ് യെല്ലൻ– ഫെഡറൽ റിസർവ്​ അധ്യക്ഷ
7.ബില്‍ ഗേറ്റ്‌സ്– മൈക്രോസോഫ്​റ്റ്​ സ്ഥാപകൻ
8.ലാരി പേജ്– ഗൂഗിൾ സഹസ്ഥാപകൻ
9.നരേന്ദ്ര മോദി– ഇന്ത്യൻ പ്രധാനമ​ന്ത്രി
10.മാര്‍ക്ക് സക്കര്‍ബര്‍ഗ്– ഫേസ്​ബുക്ക്​ സ്ഥാപകൻ