കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന രണ്ടു ആര്‍ ബി ഐ ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍

ബംഗളൂരു : മുഖ്യമായും രാജ്യത്ത് കള്ളപ്പണം കുന്നുകൂടുവാന്‍ മുഖ്യ കാരണം ബാങ്കുകളും അതിലെ ചില ജീവനക്കാരുമാണ് എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ വ്യകതമാക്കുന്നത്. നോട്ടു നിരോധനം നിലവില്‍ വന്നതിനുശേഷം ബാങ്കുകളുടെ കള്ളത്തരങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്.അത്തരത്തില്‍ കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്ന രണ്ട്​ റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്​ഥരെ സി.ബി​.ഐ അറസ്​റ്റ്​ ചെയ്​തു. കാഷ്യർ വിഭാഗത്തി​ലെ സീനിയർ സ്​പെഷ്യൽ അസിസ്​റ്റ​ൻറ്​ ഒഫീസറും അസിസ്​റ്റൻറ്​ ഒഫീസറുമാണ്​ അറസ്​റ്റിലായത്​. 1.99 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ഇവര്‍ കൂട്ടു നിന്നെന്നാണ് കേസ്. അറസ്റ്റിലായവര്‍ക്ക് പുറമേ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായ സിബിഐ സംശയിക്കുന്നതായാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്​ചയും കളപ്പണം വെളുപ്പിച്ച കേസിൽ ആർ.ബി.​െഎ ഉദ്യോഗസ്​ഥനെ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തിരുന്നു. ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ഏല്‍പ്പിക്കുന്ന പണം ഉദ്യോഗസ്ഥര്‍ പണക്കാര്‍ക്ക് മറിച്ചു നല്‍കുന്നു എന്ന ആരോപണം ഇപ്പോള്‍ നില നില്‍ക്കുകയാണ്.