ഐ എസ് എല്‍ ഫൈനല്‍ : നിവിന്‍ പോളിക്ക് വിഐപി ടിക്കറ്റ് ; ഐ എം വിജയന് തറ ടിക്കറ്റും ; ഇതാണ് കേരളം

കേരളാ ഫുട്ബോളിലെ കറുത്ത മുത്താണ് ഐ എം വിജയന്‍. കേരളത്തിലെ ഫുട്ബോള്‍ താരങ്ങളില്‍ എടുത്തപറയാന്‍ പറ്റിയ പേരുകളില്‍ ആദ്യസ്ഥാനം വിജയന്‍റെയാകും. എന്നാല്‍ അതൊന്നും നമ്മുടെ നാട്ടില്‍ ഇവര്‍ക്കൊന്നും ഒരിക്കലും മുന്‍‌തൂക്കം നല്‍കാറില്ല.അതുകൊണ്ടുതന്നെയാകും കേരളത്തിനെ തന്നെ ഉത്സവലഹരിയിലാഴ്ത്തിക്കൊണ്ട് നടക്കുവാന്‍ പോകുന്ന ഐ.എസ്.എല്‍  ഫൈനല്‍ മത്സത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ കൂടിയായ  ഐ.എം വിജയന് കളികാണുവാന്‍  തറ ടിക്കറ്റ് ലഭിച്ചത്. കളി കാണാന്‍  ഇദ്ദേഹത്തിന്   കേരളാ ഫുഡ്ബോള്‍ അസോസിയേഷന്‍ നല്‍കിയത് ജനറല്‍ ടിക്കറ്റ്.  എന്നാല്‍ സിനിമാ താരമായ നിവിന്‍ പോളി അടക്കമുള്ളവര്‍ക്ക് ലഭിച്ചിരിക്കുന്നത് വി.ഐ.പി ടിക്കറ്റും. നിവിനില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ വി ഐ പി നിര എന്ന് അറിയണം എങ്കില്‍ വൈകുന്നേരം കളി നടക്കുന്ന സമയം നോക്കിയാല്‍ മതി. ഇന്നലെയാണ് ഐ.എസ്.എല്‍ മത്സരം കാണാനുള്ള ടിക്കറ്റ് ആവശ്യപ്പെട്ട് ഐ.എം വിജയന്‍ കേരള ഫുഡ്‍ബോള്‍ ഫെഡറേഷനെ സമീപിച്ചത്. എന്നാല്‍ രണ്ട് ഓര്‍ഡിനറി ടിക്കറ്റാണ് അദ്ദേഹത്തിന് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം എങ്ങനെയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്ന് ഐ.എം വിജയന്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചിട്ടുള്ളവര്‍ക്ക് പോലും ടിക്കറ്റ് നല്‍കാതെ ഇവന്റ് മാനേജ്മെന്റ് ടീമിനെ ഏല്‍പ്പിച്ച് കരിഞ്ചന്തയില്‍ വില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഫൈനല്‍ കൊല്‍ക്കത്തയില്‍ നടന്നിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. സൗരവ് ഗാംഗുലിയുടെ സമീപം തന്നെ ഇരിക്കാനുള്ള അവസരം കൊല്‍ക്കത്ത ഫുഡ്ബോള്‍ അസോസിയേഷന്‍ തങ്ങള്‍ക്ക് നല്‍കും. എന്നാല്‍ കേരളത്തില്‍ പുശ്ചമാണ്. ഫുഡ്ബോളിനെക്കുറിച്ച് എ.ബി.സി.ഡി അറിയാത്തവരാണ് അവിടെ കയറിയിരിക്കുന്നതെന്നും ഇങ്ങനെയൊക്കെ സംഭവിക്കുന്നതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിജയന് വി.ഐ.പി ടിക്കറ്റ് തന്നെയാണ് നല്‍കിയതെന്നായിരുന്നു കേരളാ ഫുഡ്‍ബോള്‍ അസോസിയേഷന്‍ അധികൃതര്‍ പ്രതികരിക്കുന്നത്. ടിക്കറ്റുകള്‍ കൂടുതലും അര്‍ഹതയില്ലാതവരുടെ കൈകളില്‍ എത്തി എന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.