ചരിത്രത്തിലെ താരമായി കരുണ്‍ നായര്‍ ; ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി
ചെന്നൈ : ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ മലയാളി താരം കരുണ്‍ നായര്‍ നേടിയ സെഞ്ച്വറി രചിച്ചത് പുതിയ ചരിത്രം. ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി എന്ന വിശേഷണമാണ് കരുണ്‍ നായര്‍ക്ക് സ്വന്തമായത്. 185 പന്തില്‍ നിന്ന് 103 റണ്‍സ് നേടിയ കരുണ്‍ പുറത്താകാതെ നില്‍ക്കുകയാണ്. എട്ട് ഫോറിന്റേയും ഒരു സിക്‌സറിന്റേയും അകമ്പടിയോടെയാണ് കരുണ്‍ സെഞ്ച്വറി നേടിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ ആയ 477 റണ്‍സിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ സ്‌കോര്‍ മറികടക്കാന്‍ ഇന്ത്യക്ക് 42 റണ്‍സ് കൂടി വേണം.