റെയില്‍വേ നിരക്ക് വര്‍ധന ; സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തും

റെയില്‍വേയില്‍ നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തും. ഇതുസംബന്ധിച്ച ശുപാര്‍ശ റെയില്‍വേ മന്ത്രാലയം മന്ത്രിസഭയുടെ അംഗീകാരത്തിനായി ഉടനെ സമര്‍പ്പിക്കും. അടുത്തയാഴ്ചയോടെ തീരുമാനംവന്നേക്കും. കൂടാതെ യാത്ര നിരക്ക് സബ്‌സിഡി സംബന്ധിച്ചും തീരുമാനംഉണ്ടായേക്കും. സബ്‌സിഡി നല്‍കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേയ്ക്ക് പ്രതിവര്‍ഷം 33,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നു എന്നാണു കണക്കുകള്‍ പറയുന്നത്. ഏജന്‍സിയെ നിയമിക്കുന്നത് സംബന്ധിച്ച് നീതി അയോഗ്, വിവിധ മന്ത്രാലയങ്ങള്‍ എന്നിവയില്‍നിന്ന് റെയില്‍വെ മന്ത്രാലയം നേരത്തെ അഭിപ്രായം തേടിയിരുന്നു. റെയില്‍വേ ബജറ്റ് കേന്ദ്ര ബജറ്റിനൊപ്പമാക്കിയതിനുശേഷം വരുന്ന സുപ്രധാനമായ തീരുമാനമായിരിക്കും ഇത്.