പണമില്ല ; ഗുജറാത്തില്‍ ജനക്കൂട്ടം ബാങ്കുകള്‍ ആക്രമിക്കുന്നു
അഹമ്മദാബാദ് : മണിക്കൂറുകള്‍ ക്യൂവില്‍ നിന്നിട്ടും പണം ലാഭിക്കാത്തതിനെ തുടര്‍ന്ന് ഗുജറാത്തില്‍ പ്രക്ഷുബ്ധരായ ജനങ്ങൾ ബാങ്കുകൾ ആക്രമിച്ചു. ഗുജറാത്തിലെ രണ്ടു ജില്ലകളിലാണ് അക്രമം നടന്നത്. സൗരാഷ്ട്രയിലെ അംറേലി ജില്ലയിൽ സമാധിയാലയിലെ എസ്.ബി.െഎ, ദെനാ ബാങ്ക് ശാഖകളാണ് ആക്രമിക്കപ്പെട്ടത്. സുരേന്ദ്രനഗർ ജില്ലയിൽ എസ്.ബി.െഎ ശാഖകളുൾപ്പെടെ ആക്രമിക്കപ്പെട്ടു. ചില ബാങ്കുകള്‍ അടച്ചിട്ടതും മറ്റിടങ്ങളില്‍ പണം തീര്‍ന്നതുമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ശനിയാഴ്ച ഉച്ചമുതൽ അവധിയിലായ ബാങ്കുകൾ പണമില്ലാത്തതിനെ തുടർന്ന് തിങ്കളാഴ്ചയും അടച്ചിട്ടതോടെ ജനങ്ങൾ പ്രകോപിതരാവുകയായിരുന്നു. കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലിയിൽ ദേശസാൽകൃത ബാങ്കിലെ മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാരെ ജനങ്ങൾ തടഞ്ഞുവെക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. പൊലീസ് എത്തിയാണ് ഇവരെ ബാങ്കിൽ നിന്നും പുറത്തെത്തിച്ചത്. പലയിടത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.