നോട്ട് പ്രതിസന്ധി തീരുവാന്‍ ഫെബ്രുവരിയാകും : എസ്.ബി.ഐ

നോട്ടു നിരോധനം കാരണം ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഫെബ്രുവരിവരെ കാത്തിരിക്കണം എന്ന് എസ്.ബി.ഐ. നോട്ടുക്ഷാമം മാസങ്ങള്‍ നീളില്ലെന്നാണ് എസ്.ബി.ഐ.യുടെ ‘എക്കോറാപ്’ പഠനറിപ്പോര്‍ട്ട് പറയുന്നത്. ഡിസംബര്‍ അവസാനത്തോടെ പുതിയ 500 രൂപാ നോട്ടുകള്‍ ആവശ്യത്തിനെത്തുമെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. അതോടെ വലിയ അളവില്‍ പ്രശ്‌നങ്ങള്‍ തീരും.  ന്തായാലും ഫെബ്രുവരിയോടെ പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത് -എസ്.ബി.ഐ.യുടെ ചീഫ് ഇക്കണോമിക് അഡ്വൈസര്‍ സൗമ്യ കാന്തിഘോഷിന്റെ  നേത്രത്വത്തിലാണ് പഠനം നടന്നത്. രാജ്യത്തെ വിവിധ സെക്യൂരിറ്റിപ്രസ്സുകളില്‍ രാപകലില്ലാതെ നടക്കുന്ന അച്ചടി കണക്കിലെടുക്കുമ്പോള്‍ അസാധുവാക്കിയ നോട്ടിന്റെ 50 ശതമാനം ഡിസംബര്‍ അവസാനത്തോടെ വിതരണത്തിനെത്തുമെന്നാണ് ‘എക്കോറാപ്’ കണക്കുകൂട്ടുന്നത്. ജനുവരിയോടെ 75 ശതമാനം വിതരണത്തിനെത്തും. ഫെബ്രുവരി അവസാനത്തോടെ 78-88 ശതമാനം നോട്ട്  വിപണിയില്‍ എത്തുമെന്നും പഠനം പറയുന്നു.