സഹാറ ഗ്രൂപ്പില്‍ നിന്നും നരേന്ദ്രമോദി 40 കോടി രൂപ കോഴ വാങ്ങി എന്ന് രാഹുല്‍ഗാന്ധി

അഹമ്മദാബാദ്​ : സഹാറ ഗ്രൂപ്പില്‍നിന്ന് നരേന്ദ്ര മോദി കോടികള്‍ കോഴ വാങ്ങിയെന്ന ആരോപണവുമായി കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹ​ുൽ ഗാന്ധി. ഗുജറാത്ത്​ മുഖ്യമന്ത്രിയായിരിക്കെ ആറ്​ മാസത്തിനിടെ ഒമ്പത്​ തവണ മോദി കൈക്കൂലി വാങ്ങിയതായി രാഹുൽ ഗാന്ധി അഹമ്മദാബാദിൽ ആരോപിച്ചു. സഹാറ, ബിർള കമ്പനികൾ​​ വിവിധ സമയങ്ങളിലായി ​മോദിക്ക്​ കൈക്കൂലി നൽകിയെന്നാണ്​ ആരോപണം.പണം വാങ്ങിയ തിയ്യതികള്‍ ഉള്‍പ്പടെയുള്ള ​​വിവരങ്ങളാണ്​ രാഹുൽ ഗാന്ധി ഇപ്പോൾ പുറത്ത്​ വിട്ടിരിക്കുന്നത്​. 2013 ഒക്​ടോബർ 30ന്​ 2.5 കോടിയും,നവംബർ 12ന്​ 5 കോടി രൂപയും നവംബർ 27ന്​ 2.5 കോടി രൂപയും നവംബർ 29 ന്​ 5 കോടി രൂപയും ഡിസംബർ 6,19 തിയ്യതികളിൽ 5 കോടി രൂപയും മോദി കൈക്കൂലിയായി വാങ്ങിയതായി രാഹുൽ ആരോപിച്ചു. 2014 ജനുവരി 14,28 ഫെബ്രുവരി 22 തിയ്യതികളിലാണ്​ അഞ്ച്​ കോടി രൂപ വീതം മോദി കൈക്കൂലി വാങ്ങിയതെന്ന്​ രാഹുൽ പറഞ്ഞു​.
സഹാറയുടെയും ബിർലയുടെയും ഒാഫീസുകളിൽ ആദായ നികുതി വകുപ്പ്​ ഉദ്യോഗസ്​ഥർ 2014ൽ നടത്തിയ റെയ്​ഡുകളിൽ മോദിക്ക്​ പണം നൽകിയതി​െൻറ രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്ന്​ രാഹുൽ ഗാന്ധി പറഞ്ഞു. സഹാറ ഗ്രൂപ്പ്​ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും ഇത്​ കൊണ്ടാണ്​ മോദി തന്നെ പാർലമെൻറിൽ സംസാരിക്കാൻ സമ്മതിക്കാത്തതിന്​ കാരണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. മോദി വൻ അഴിമതി നടത്തിയതി​െൻറ തെളിവുകൾ ത​െൻറ കൈവശമുണ്ടെന്ന്​ രാഹ​​ുൽ നേരത്തെ തന്നെ പറഞ്ഞിരുന്നു. അത്​ വെളിപ്പെടുത്താൻ പാർലിമെൻറിൽ അവസരം നൽകണമെന്നും ​അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സഭയിൽ ഇത്​ വെളിപ്പെടുത്താൻ രാഹുലിന്​ അവസരം ലഭിച്ചില്ല. ഇതിനെ തുടർന്നാണ്​ രാഹുൽ പരസ്യമായി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയതെന്നാണ്​ സൂചന. എന്നാൽ ആരോപണങ്ങൾ ബി.​ജെ.പി നിഷേധിച്ചു. രാഹുലി​െൻറ ആരോപണങ്ങൾക്ക്​ കഴമ്പില്ലെന്നും, അദ്ദേഹത്തി​െൻറ വാക്കുകൾ ആരും ഗൗരവമായി എടുക്കില്ലെന്നും ബി.ജെ.പി വക്​താവ്​ സഫർ ഇസ്​ലാം പ്രതികരിച്ചു.