വീഴാന്‍ നേരം മലയാളത്തില്‍ അയ്യോ എന്ന്‍ നിലവിളിച്ച അഞ്ചാം ക്ലാസുകാരിക്ക് ടീച്ചര്‍ വക ശിക്ഷ ; സംഭവം കൊച്ചിയില്‍

മലയാളം പറയാന്‍ പാടില്ല എന്ന് നിയമങ്ങള്‍ ഉള്ള ഇടങ്ങള്‍ നമ്മുടെ കുഞ്ഞു കേരളത്തില്‍ ഉണ്ട്. വിദേശരാജ്യങ്ങളില്‍ പോലും ഇല്ലാത്ത ഈ നിയമം ഉള്ളത് കേരളത്തിലെ തന്നെ ചില ഇംഗ്ലീഷ്മീഡിയം  സ്കൂളുകളില്‍ ആണ്. കൊച്ചി ഇടപ്പള്ളി കാമ്പ്യന്‍ സ്കൂളില്‍  ഇംഗ്ലീഷ് മാത്രം സംസാരിക്കാന്‍ പാടുള്ളൂ. അറിയതെ എങ്ങാനും മലയാളം പറഞ്ഞാല്‍ അപ്പോള്‍ തന്നെ ഫൈന്‍ അടിക്കും. ഇല്ലെങ്കില്‍ വേറെ എന്തേലും ശിക്ഷ അനുഭവിക്കേണ്ടി വരും.ഇപ്പോള്‍  ദേവ സൂര്യ എന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്കാണ് അധ്യാപിക നല്‍കിയ ഈ വിചിത്രമായ  ശിക്ഷ അനുഭവിക്കേണ്ടി വന്നത്.വീഴാന്‍ പോയപ്പോള്‍ ‘ അയ്യോ ‘ എന്ന് പറഞ്ഞതിന്  കുട്ടിക്ക്  അധ്യാപിക ഇനി മലയാളം പറയില്ലെന്ന് അമ്പത് തവണ ഇംപോസിഷന്‍ എഴുതേണ്ടി വന്നു. ക്ലാസില്‍ കളിച്ച് കൊണ്ടിരുന്നപ്പോള്‍ വീഴാന്‍ പോയപ്പോള്‍ അറിയാതെ ‘ അയ്യോ ‘ എന്ന് പറഞ്ഞ് പോയതാണ് പ്രശ്‌നകാരണമായത്. ഇത് കേട്ട മറ്റൊരു വിദ്യാര്‍ഥി  കാര്യം ടീച്ചറിനോട് പറഞ്ഞു . ഇത് കാരണം ടീച്ചര്‍ കുട്ടിക്ക് ശിക്ഷ വിധിക്കുകയായിരുന്നു. അതേസമയം മലയാളം പറഞ്ഞതിന് കുട്ടികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഡീ മെറിറ്റ് ചെയ്യുന്നതും ഈ സ്‌കൂളില്‍ പതിവാണെന്നാണ്  മാതാപിതാക്കള്‍ പറയുന്നു.എന്നാല്‍ ഇങ്ങനെ ഒരു സംഭവം നടന്നതായി അറിവില്ല എന്നാണു സ്കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നത്.