നല്ലൊരു നാളേയ്ക്ക് വേണ്ടിയാണ് നോട്ട് നിരോധനം എന്ന് മോദി ; 50 ദിവസം കഴിയുമ്പോള്‍ എല്ലാം ശരിയാകും
മുംബൈ : നല്ല നാളേക്കായിട്ടാണ് സര്‍ക്കാര്‍ നോട്ടുനിരോധനം പോലുള്ള ധീരമായ തീരുമാനം കൈക്കൊണ്ടത് എന്നും രാജ്യത്തെ സത്യസന്ധരുടേയും സാധാരണക്കാരുടേയും ബുദ്ധിമുട്ട് നോട്ട് പിന്‍വലിച്ച് 50 ദിവസത്തിന് ശേഷം കുറയാന്‍ തുടങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ സത്യസന്ധരല്ലാത്തവരുടെ പ്രശ്‌നങ്ങള്‍ 50 ദിവസത്തിന് ശേഷം വര്‍ധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വരുന്ന ദിവസങ്ങളിലെ പ്രയാസങ്ങളും ജനം സഹിക്കുമെന്ന് ഉറപ്പുണ്ട്. വിജയം വരെയും ഈ യുദ്ധം തുടരും. ഇന്ത്യയിലെ ജനങ്ങള്‍ അഴിമതിയും കള്ളപ്പണവും അംഗീകരിക്കില്ല. നോട്ട് പിന്‍വലിച്ചതിന് 125 കോടി ജനങ്ങളും പൂര്‍ണ പിന്തുണ നല്‍കി. നവംബര്‍ എട്ട്, ആ ദിവസമാണ് അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ നമ്മള്‍ യുദ്ധം തുടങ്ങിയത്. ചരിത്രപരമായ തീയതിയാണ് നവംബര്‍ എട്ട് മോദി പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പലരും നടത്തുന്നുണ്ട്. രാജ്യത്തിന്റെ പുരോഗതിക്കായി ശുദ്ധീകരണ പ്രക്രിയയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ് ട്രയിലെ ബാന്ദ്രകുര്‍ള കോംപ്ലക്‌സില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന സമയമാണ് മോദി നോട്ടു നിരോധനത്തിനെ പറ്റി അഭിപ്രായപ്പെട്ടത്.