ഭാര്യ കൈ ഇല്ലാത്ത രീതിയിലുള്ള വസ്ത്രം ധരിച്ചു ; ക്രിക്കറ്റര്‍ മുഹമ്മദ് ഷമിക്ക് എതിരായി മുസ്ലീം മതഭ്രാന്തമാരുടെ ഫേസ്ബുക്ക് ആക്രമണം

കൊൽക്കത്ത : നാട്ടിലുള്ള മുസ്ലീം സ്ത്രീകളെ മുഴുവന്‍ സ്വര്‍ഗത്തില്‍ എത്തിക്കുവാനുള്ള കൊട്ടേഷന്‍ എടുത്ത കുറെ കോയമാര്‍ വിലസുന്ന ഇടമാണ് ഫേസ്ബുക്ക്. സ്വന്തം കാര്യം എന്തായാലും മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു മുഖ്യമായും സ്ത്രീകള്‍ എന്ത് ചെയ്യുന്നു എന്ന് ചികഞ്ഞു നോക്കുകയാണ് ഇവരുടെ മുഖ്യ തൊഴില്‍. അവര്‍ എന്ത് പറയുന്നു എന്ത് വസ്ത്രം ധരിക്കുന്നു ഇതൊക്കെയാണ് ഈ കോയമാര്‍ക്ക് അറിയേണ്ടത്. പച്ചക്ക് പറഞ്ഞാല്‍ ഒരു നാണവും മാനവും ഇല്ലാതെ വായനോട്ടം എന്ന് പറയാം എങ്കിലും ഇവന്മാര്‍ കൂട്ട് പിടിക്കുന്നത് മതത്തിനെയും , അതിലെ നിയമങ്ങളെയും ആണ്. മുസ്ലീമായ പല പ്രമുഖ സ്ത്രീകളും ഇവന്മാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.അതില്‍ അവസാനമായി ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷാമിയും ഭാര്യയുമാണ് ഇവരുടെ ആക്രമണത്തിനു ഇരയായത്. ഞായറാഴ്ച ഭാര്യ ഹസിൻ ജഹാനൊപ്പമുള്ള കുടുംബ ഫോട്ടോ ഫേസ്ബുക്കിൽ പങ്ക് വെച്ചതോടെയാണ് ഷമിയുടെ പേജിൽ അസഭ്യങ്ങളും മോശംട്രോളുകളും നിറഞ്ഞത്. ഭാര്യയുടെ വസ്ത്രധാരണത്തെ എതിർത്ത് കൊണ്ടുള്ള മറുപടികളാണ് ഷമിക്ക് ലഭിച്ചത്.

സഹോദരാ ഞാനൊരു കാര്യം പറഞ്ഞേക്കാം, ഭാര്യയെ നോക്കിയും കണ്ടും കൊണ്ടുനടക്കണം. ഇസ്ലാമിക് സംസ്‌കാരം അനുസരിച്ച് വേണം ഇത്. ഇത്രയ്ക്ക് തുറന്നുകാട്ടുന്ന വസ്ത്രങ്ങളാണ് നിന്റെ ഭാര്യ ധരിച്ചിരിക്കുന്നത്. നിനക്ക് നാണമില്ലേ – ഇങ്ങനെ പോകുന്നു കമന്റുകള്‍. നീ ഒരു മുസ്ലിമല്ലേ. സ്ത്രീകള്‍ എങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടത് എന്ന് നിനക്ക് അറിയില്ലേ. ഇത്തരം വസ്ത്രങ്ങള്‍ എന്തായാലും ഇസ്ലാമില്‍ അനുവദനീയമല്ല. നീ ഒരു മുസ്ലിം തന്നെയാണോ. കഴിഞ്ഞില്ല, ഷമിയുടെ ഭാര്യയുടെ സൗന്ദര്യം വര്‍ണിക്കുന്ന അശ്ലീല കമന്റുകള്‍ വേറെയുമുണ്ട്. നിന്റെ ഭാര്യ അതിസുന്ദരിയാണ്, വളരെ ക്യൂട്ടാണ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍. മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് ഈ വിഷയത്തില്‍ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി എത്തി. ഷമിയുടെയും ഭാര്യയുടെയും ചിത്രത്തിന് കീഴിലുള്ള കമന്റുകള്‍ അപമാനകരമാണ്. മുഹമ്മദ് ഷമിയെ സപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ഇതിനെക്കാള്‍ എത്രയോ വലിയ പ്രശ്‌നങ്ങള്‍ വേറെയുണ്ട്. – മുഹമ്മദ് കൈഫ് ട്വിറ്ററില്‍ എഴുതി.