ബജറ്റ് അവതരണം വെല്ലുവിളി എന്ന് തോമസ്‌ ഐസക്ക്

തിരുവനന്തപുരം : നോട്ടു നിരോധനം വരുത്തിയ വരുമാന നഷ്​ടം സംസ്​ഥാന ബജറ്റിനെ ബാധിക്കാതെ നോക്കുകയെന്നത്​ കടുത്ത വെല്ലുവിളിയാണെന്നു ധനമന്ത്രി തോമസ്​ ​െഎസക്​. നോട്ട്​ പ്രതിസന്ധിമൂലം സംസ്​ഥാനത്ത്​ വൻ സാമ്പത്തിക മുരടിപ്പാണ്​ അനുഭവ​െപ്പടുന്നതെന്നും കഴിഞ്ഞ മാസം മാത്രം ​െചലവിനത്തിൽ 1000 കോടി രൂപയുടെ കുറവാണ്​ ഉണ്ടായത്​. നോട്ട്​ പ്രതിസന്ധി മൂലം പദ്ധതി പ്രവർത്തനങ്ങളും പൊതുമരാമത്ത്​ പണികളും നിലച്ചിരിക്കുകയാണ്​. പ്രതിസന്ധി നേരിടാൻ കർശന നടപടികൾ സ്വീകരി​േക്കണ്ടി വരും. എന്നാൽ പദ്ധതികളൊന്നും വെട്ടിച്ചുരുക്കില്ലെന്നും തോമസ്​ ​െഎസക്​ പറഞ്ഞു. നികുതി വളർച്ചാ നിരക്ക്​ 20 ശതമാനമാക്കി ഉയർത്തും. ചരക്കു സേവന നികുതി വഴി ലഭിക്കുന്ന വരുമാനത്തോടൊപ്പം കിഫ്​ബി (കേരള ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെൻറ്​ ഫണ്ട് ബോര്‍ഡ്​) കൂടി യാഥാർഥ്യമാക്കി പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാമെന്നാണ്​ പ്രതീക്ഷയെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.