തോട്ടണ്ടി ഇറക്കുമതി ; മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ ത്വരിത പരിശോധന

തിരുവനന്തപുരം : തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഭര്‍ത്താവിനും എതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. തോട്ടണ്ടി ഇറക്കുമതിയില്‍ 10.34 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. വിജിലൻസ് ഡയറക്ടർ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഴിമതി നടന്നു എന്ന് കാട്ടി അഡ്വ.റഹീം നൽകിയ പരാതിയിലാണ് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്.കാപെക്സ് വിലക്കിയ കമ്പനിയില്‍ നിന്നും കൂടിയ വിലക്ക് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ തോട്ടണ്ടി വാങ്ങിയെന്നാണ് മന്ത്രിക്കെതിരെയുള്ള പ്രധാന  ആക്ഷേപം.  105 രൂപയുള്ള കശുവണ്ടി 124 രൂപയ്ക്കും 132 രൂപയ്ക്ക് കിട്ടേണ്ട കശുവണ്ടി 142 രൂപക്കും വാങ്ങിയെന്നാണ് ആരോപണം. കാപെക്സിന്റെ മുന്‍ ചെയര്‍മാനാണ് മേഴ്സിക്കുട്ടി.