ഇന്ത്യന്‍ സൈനികന്‍റെ വീഡിയോ വമ്പന്‍ വാര്‍ത്തയാക്കി പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍
ഇസ്ലാമാബാദ് : തങ്ങള്‍ക്ക് ഒരു നേരത്തെ ശരിയായ ഭക്ഷണം പോലും ലഭിക്കുന്നില്ല എന്ന ഇന്ത്യന്‍ ജവാന്‍റെ വീഡിയോ വൈറല്‍ ആയതിനു പിന്നാലെ വിഷത്തില്‍ വന്‍ പ്രാധാന്യം നല്‍കി പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍. പരിതാപകാരമായ ജോലി സാഹചര്യം എടുത്ത് കാണിച്ച് ബി.എസ്.എഫ് സൈനികർ മോദി സർക്കാറിനെ നാണം കെടുത്തുന്നു എന്നാണ് പാക് മാധ്യമമായ ജിയോ ടിവിയിൽ വന്ന തലക്കെട്ട്. ണ്ട് ദിവസം മുമ്പാണ് നാല് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ജവാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. മൂന്നുനേരവും ലഭിക്കുന്നത് കഷ്ടിച്ച് ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണം മാത്രമാണെന്നും രാത്രിയില്‍ ഒഴിഞ്ഞ വയറോടെയാണ് ഉറങ്ങാന്‍ പോകുന്നതെന്നും ജവാൻ പറഞ്ഞിരുന്നു. ഡിയോ നീക്കം ചെയ്യാൻ തന്നോട് ചിലർ ആവശ്യപ്പെെട്ടങ്കിലും താൻ നിരാകരിച്ചെന്നും സഹപ്രവർത്തകർ തന്നെ പ്രവൃത്തിയെ പിന്തുണക്കുന്നുണ്ടെന്നും യാദവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. 80ലക്ഷത്തോളം ആളുകൾ ഇപ്പോൾ വിഡിയോ കണ്ടുകഴിഞ്ഞു. എന്നാല്‍ വീഡിയോ ഇട്ട സൈനികന്‍ കോര്‍ട്ട് മാര്‍ഷല്‍ അടകമുള്ള ശിക്ഷകള്‍ നേരിട്ട വ്യക്തിയാണ് എന്നാണു ബി എസ് എഫ് വൃത്തങ്ങള്‍ പറയുന്നത്. ജവാന്‍ മദ്യപാനിയും പ്രശ്‌നക്കാരനുമാണെന്നാണ് ബി എസ് എഫിന്റെ ആരോപണം. യാദവിന്റെ സേവനം തൃപ്തിരമല്ലെന്നും വളരെ മോശം സേവന ചരിത്രമാണ് അദ്ദേഹത്തിനുള്ളതെന്നും അദ്ദേഹം മദ്യാപാനിയും മേലുദ്യോഗസ്ഥരെ അനുസരിക്കാത്ത ജവാനാണെന്നും മേല്‍ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. കുടുംബത്തെയോര്‍ത്താണ് അദ്ദേഹത്തെ കോര്‍ട്ട് മാര്‍ഷ്യലിന് വിധേയമാക്കാതിരുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. 20 വർഷത്തെ സർവ്വീസിനിടയിൽ പ്രമോഷൻ കിട്ടാതിരുന്നത് കാരണമാകും ജവാന്‍ ഇത്തരത്തില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തത് എന്നും അവര്‍ പറയുന്നു.