യോഗ ഉപേക്ഷിച്ച് അമ്മയ്ക്കൊപ്പം പ്രാതല്‍ കഴിച്ചു എന്ന് മോദി ; പരിഹാസവുമായി സോഷ്യല്‍ മീഡിയ

സ്വന്തം അമ്മയോടൊപ്പം സമയം ചിലവഴിക്കുന്നതും ആഹാരം കഴിക്കുന്നതും എല്ലാം നാം ഏവരും സാധാരണമായി ചെയ്യുന്ന ഒരു കാര്യമാണ്. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിക്ക് അതും വലിയ സംഭവങ്ങളില്‍ ഒന്നാണ്.അതുകൊണ്ടുതന്നെ താന്‍ തന്‍റെ ദിവസവും ഉള്ള യോഗവ്യായാമം മാറ്റി വെച്ച് അമ്മയെ കാണാന്‍ പോയെന്നും അമ്മയുടെ ഒപ്പം പ്രാതല്‍ കഴിച്ചു എന്നുമൊക്കെ അദ്ദേഹം ട്വിറ്റു ചെയ്തത്. വൈബ്രൻറ്​ ഗുജറാത്ത്​ പരിപാടിയിൽ പ​െങ്കടുക്കുന്നതിനായി ഗുജറാത്തിലെത്തിയ സമയമാണ്  ദി ഗാന്ധിനഗറിൽ സഹോദരൻ പങ്കജ്​ മോദിക്കൊപ്പം കഴിയുന്ന സ്വന്തം മാതാവിനെ കാണാൻ എത്തിയത്. എന്നാല്‍ ട്വിറ്റ് പുറത്തു വന്നതിനു പിന്നാലെ പരിഹാസവുമായി സോഷ്യല്‍ മീഡിയയും രംഗത്ത് വന്നു. അമ്മമാരുടെ കൂടെ സമയം ചിലവഴിക്കുന്നത് എല്ലാവരും ചെയ്യുന്ന ഒന്നാണ് എന്നും അന്നാല്‍ തങ്ങളാരും അതിങ്ങനെ പരസ്യം ചെയ്യാറില്ല എന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാലും വിഷയത്തില്‍ മോദിയെ പരിഹസിച്ചു. തങ്ങൾ മാതാവിനൊപ്പം കഴിയുകയും ആ​ശീർവാദം നേടുകയും ​ചെയ്യുന്നുണ്ട്​. എന്നാൽ ദേശസ്​നേഹത്തി​െൻറ പേരിൽ വൃദ്ധമാതാവിനെ ബാങ്ക്​ വരിയിൽ നിർത്താറില്ലെന്നും കെജ്​രിവാൾ ട്വീറ്റ്​ ചെയ്​തു. മതാവിനെയും പത്​നിയെയും സംരക്ഷിക്കുകയെന്നത്​ ഭാരത സംസ്​കാരമാണെന്നും മോദി യാതൊരു ധർമ്മവും പാലിക്കാതെ വാക്കുകളിലൂടെ പ്രകടിപ്പിക്കുകയാണെന്നും കെജ്​രിവാൾ ട്വിറ്ററിലൂടെ പ്രതികരിച്ചു.