സര്‍ക്കാരിനെതിരെ പരാതിയുമായി വീണ്ടും ഒരു സൈനികന്‍ കൂടി
ന്യൂഡൽഹി : സര്‍ക്കാരിനും അധികാരികള്‍ക്കും എതിരെ ആരോപണങ്ങളുമായി ഒരു സൈനികന്‍ കൂടി രംഗത്ത്. രാജസ്ഥനിലെ മൗണ്ട് അബുവിലെ സി.ആർ.പി.എഫ് പട്ടാളക്കാരനും മധുര സ്വദേശിയുമായ ജിത് സിങ്ങാണ് തങ്ങളുടെ കഷ്ട്ടപ്പാടുകളുടെ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. സൈനികർക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുേമ്പാൾ അർധ സൈനിക വിഭാഗങ്ങളെ തഴയുകയാണെന്ന് ജിത് സിങ് വിഡിയോയിൽ പറയുന്നു. വിരമിച്ച ൈസെനികർക്കുള്ള ആനുകൂല്യങ്ങളും വൈദ്യ സഹായങ്ങളും ലഭിക്കുന്നില്ല. ഞങ്ങളുടെ പെൻഷൻ നിർത്തിവെച്ചിരിക്കുകയാണ്. വിരമിച്ചാൽ കാൻറീനിൽ ആനുകൂല്യമില്ല. വൈദ്യ സഹയമില്ല. -ഞങ്ങളെന്ത് ചെയ്യുമെന്നും ജിത് സിങ് ചോദിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയോടാണ് സൈനികന്‍റെ ചോദ്യങ്ങള്‍ മുഴുവന്‍. അതിർത്തിയിലെ സൈനികരുടെ ദുരിത ജീവിതം വെളിപ്പെടുത്തുന്ന പട്ടാളകാരെൻറ വിഡിയോക്ക് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ കടുത്ത ആരോപണങ്ങളുയർത്തി മറ്റൊരു സൈനികൻ കൂടി രംഗത്ത് വന്നത് പ്രതിപക്ഷം രാഷ്ട്രീയപരമായി ഉപയോഗിക്കുവാന്‍ സാധ്യതയുണ്ട്. അതേസമയം, മൂന്ന് നേരത്തെ ഭക്ഷണംപോലും ലഭിക്കുന്നില്ലെന്നും രാത്രിയില്‍ ഒഴിഞ്ഞ വയറോടെയാണ് ഉറങ്ങാന്‍ പോകുന്നതെന്നും ആരോപണമുന്നയിച്ച ബി.എസ്.എഫ് ജവാൻ തേജ് ബഹാദൂറിനെ ഇപ്പോള്‍ അധികൃതർ പ്ലംബറുടെ ജോലിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇയാള്‍ സൈന്യത്തിലെ സ്ഥിരം കുഴപ്പക്കാരനാണ് എന്നാണു മേല്‍ അധികാരികള്‍ പറയുന്നത്.