ഗാന്ധിയെ അപമാനിച്ച് കേരളസര്‍ക്കാരും ; ജനുവരി 30 ലെ ചടങ്ങുകളില്‍ നിന്നും ഗാന്ധിജി പുറത്ത്
തൃശൂർ: കേന്ദ്രസര്‍ക്കാരിനു പിന്നാലെ സംസ്ഥാന സര്‍ക്കാരും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ മറന്നു.ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിന ചടങ്ങുകളില്‍ നിന്നും ഗാന്ധിജി തന്നെ പുറത്തായി എന്നതാണ് സത്യം. സ്വാതന്ത്ര്യ സമരത്തിൽ പെങ്കടുത്ത് ജീവൻവെടിഞ്ഞവരുടെ സ്മരണക്ക് എന്നാണ് സർക്കുലറിൽ പറയുന്നത്. ജനുവരി 30 കാലങ്ങളായി ലോകമാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായാണ് ആചരിക്കുന്നത്. എന്നാൽ പൊതുഭരണ വകുപ്പ് ഇറക്കിയ സർക്കുലറിൽ ഗാന്ധിജിയെന്ന ഒരു പേരേയില്ല. ഗാന്ധി നിന്ദയുടെയും അസഹിഷ്ണുതയുടെയും കാര്യത്തിൽ സി.പി.എം ബി.ജെ.പിക്ക് ഒപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് ഇൗ സർക്കുലറെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.ചടങ്ങ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഗാന്ധിജിയുടെ പേര് പറയാതെ സംസ്ഥാന സർക്കാർ ഇറക്കിയ സർക്കുലർ പിൻവലിച്ച് ജനേത്താട് മാപ്പ് പറയണമെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ വാർത്താസമ്മേളനത്തിൽ ആവശ്യെപ്പട്ടു . പൊതുഭരണ വകുപ്പിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി പേർ കാണുകയും ഹൈകോടതിക്കുൾപ്പെടെ അയക്കുകയും െചയ്യുന്ന സർക്കുലർ രാജ്യത്തിന് അപമാനമാണ്. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം പ്രത്യേകം പരാമർശിച്ച് പുതിയ സർക്കുലർ പുറപ്പെടുവിക്കണമെന്നും സുധീരൻ ആവശ്യെപ്പട്ടു.