റിപ്പബ്ലിക്ക്‌ ദിനം മുന്‍നിര്‍ത്തി സൈനിക വേഷത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട് ; അതീവജാഗ്രതയില്‍ രാജ്യം

റിപബ്ലിക് ദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന  റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സൈനിക വേഷത്തില്‍ 7 ഭീകരര്‍ രാജ്യത്ത് നുഴഞ്ഞുകയറിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പഞ്ചാബിലെ ചക്രി, ഗുരുദാസ്പൂര്‍ അതിര്‍ത്തി പോസ്റ്റുകളില്‍ ഏഴ് തീവ്രവാദികളിലെ കണ്ടതായാണ് റിപ്പോര്‍ട്ട്. കരസേനയിലെ ക്യാപ്റ്റന്‍, സുബേദാര്‍ റാങ്കുകളില്‍ ഉള്ളവരുടെ യൂണിഫോം തീവ്രവാദികള്‍ കൈക്കലാക്കിയിട്ടുണ്ട്.  ഇതിന്റെ പശ്ചാത്തലത്തില്‍ സൈന്യം അതീവ ജാഗ്രതയിലാണ് .ഡല്‍ഹി വിമാനത്താവളം, മെട്രോ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.   അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പഞ്ചാബിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് സൈന്യം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപബ്ലിക് ദിനത്തില്‍ മൃഗങ്ങളെ ഉപയോഗിച്ച് ഭീകരര്‍ ആക്രമണം നടത്തുമെന്ന ഇന്റലിജന്‍സ് മുന്നറിപ്പിനെ തുടര്‍ന്ന രാജ്യം ഭീതിയിലാണ്.  അതേസമയം സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുള്ളതിനാല്‍ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നീളാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ നേരത്തെ തന്നെ ഇവിടങ്ങളില്‍ എത്തണം എന്ന് സി.ഐ.എസ്.എഫ്  പറയുന്നു.