കറന്‍സി ആന്തോളന്‍ ; കൊച്ചി നഗരത്തെ സമര കോലാഹലങ്ങളിൽ ബുദ്ധിമുട്ടിക്കാതെ പി സി യും ജനപക്ഷവും

കൊച്ചി : കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്ക് എതിരെ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ് നടത്തിയ കറന്‍സി ആന്തോളന്‍ കേരളം ഇന്നുവരെ കാണാത്ത വ്യതസ്തമായ ഒരു സമരരീതി മലയാളികള്‍ക്ക്  കാട്ടിത്തന്നു. സാധാരണയായി  സമരങ്ങള്‍  നടത്തുന്ന പാർട്ടികൾ തങ്ങള്‍ സമരം നടത്തുന്നത് സര്‍ക്കാരിനും അധികാരികള്‍ക്കും എതിരെയാണ് എന്ന് പറയാറുണ്ട് എങ്കിലും അതിന്‍റെ കഷ്ടപാടുകള്‍ മുഴുവന്‍ അനുഭവിക്കുന്നത് പാവം പൊതുജനം തന്നെയാണ്. കൂടാതെ സമരം വിജയമാണ് എന്ന് പൊതുജനത്തെ അറിയിക്കാൻ തങ്ങളാൽ കഴിയുന്ന വിധത്തിലെല്ലാം ബുദ്ധിമുട്ടുകൾ പൊതു ജനത്തിന് സമ്മാനിക്കുകയും ചെയ്യും.എന്നാല്‍ ഇവിടെയും  വേറിട്ട രീതിയിൽ സമരം നടത്തി വിജയിപ്പിച്ചിരിക്കുകയാണ്  പി സി ജോര്‍ജ്ജും ജനപക്ഷവും. പ്രധാനമന്ത്രിയുടെ നോട്ടുനിരോധനത്തിനെ തുടര്‍ന്ന്‍ സാധാരണക്കാര്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട്കൊണ്ടാണ് പി സി ട്രെയിന്‍ തടയല്‍ സമരവുമായി രംഗത്ത് വന്നത്.വിഷയത്തില്‍ കേരള സര്‍ക്കാരും , പ്രതിപക്ഷവും അനങ്ങാപാറ നയം സ്വീകരിച്ചത്കൊണ്ടാണ് ഇത്തരത്തില്‍ ഒരു സമരമാര്‍ഗ്ഗം സ്വീകരിക്കേണ്ടിവന്നത് എന്ന് പി സി പറയുന്നു. സമരത്തെ മുന്‍നിര്‍ത്തി ജനങ്ങള്‍ കഴിയുമെങ്കില്‍ ട്രെയിന്‍ യാത്ര ഒഴിവാക്കണം എന്നും പി സി വാര്‍ത്താസമ്മേളനത്തില്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ സമരം കാരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍  സമരം നിയന്ത്രിക്കാൻ ഇരുനൂറോളം ജനപക്ഷ വളണ്ടിയർമാർ ഉണ്ടായിരുന്നു, പ്രേത്യക പാർക്കിങ് സൗകര്യമൊരുക്കിയും,  ട്രാഫിക് നിയന്ത്രിച്ചതും അവര്‍ തന്നെ.  റെയിൽവേ ഇന്റലിജൻസ്‌ പ്രതീക്ഷിച്ചത് 2000 പ്രവർത്തകരെ, പക്ഷെ 12.20 ന് സമര പരിപാടികൾ ആരംഭിക്കുബോൾ പ്ലാറ്റഫോമിലും, റെയിൽ ലൈനിലുമായി ഉണ്ടായിരുന്നത് അയ്യായിരത്തിലേറെ പ്രവർത്തകർ. തടഞ്ഞിട്ട ട്രെയിനിലും, പ്ലാറ്റ്ഫോമിലുള്ള യാത്രക്കാർക്കും ലഘുലേഖയും, കുടിവെള്ളവും വിതരണം ചെയ്യുകയും ചെയ്തു. തിരുവനന്തപുരം-നിസാമുദ്ധീൻ ട്രെയിൻ തടഞ്ഞിട്ട് പി സി ജോർജ്ജ് പ്രസംഗിക്കുമ്പോൾ എതിർ ദിശയിൽ വന്നത് ശബരി എക്സ്പ്രസ്സ്, ആവേശം അണപൊട്ടി ട്രെയിനിന് മുകളിൽ ചാടികയറിയ പ്രവർത്തകരെ ശകാരിച്ചും  താഴെയിറക്കുകയും ചെയ്തു പി സി. നൂറിൽ താഴെ മാത്രം പോലീസുകാർ ഉള്ളപ്പോൾ സമരാവേശം അക്രമങ്ങളിലേക്ക് പോകാതെ പ്രവർത്തകരെ നിയന്ത്രിച്ചതിന് പി. സി യോട് റെയിൽവേ  ഡി വൈ എസ് പി പ്രത്യേകം നന്ദി പറയുകയും ചെയ്തു.അതുപോലെ  അറസ്റ്റ്ചെയ്തു നീക്കിയ സമയം  അറസ്റ്റിനോട് സഹകരിച്ചും, അറസ്റ്റിനുശേഷം ഗതാഗതം പുനഃസ്ഥാപിക്കാൻ പ്രവർത്തകരെ തന്നോടൊപ്പം ജാഥയായി പുറത്തേക്കു നയിച്ചും  പി സി ജോർജ്ജ് എന്തായിരിക്കണം ഒരു ജനപക്ഷ നേതാവ് എന്നതിന് മറ്റുള്ളവര്‍ക്ക് ഉത്തമ ഉദാഹരണമായി മാറി.