മുപ്പതിനായിരത്തിനു മുകളില്‍ ഉള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധം

ന്യൂഡൽഹി :  30,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക്​ കേന്ദ്രസർക്കാർ പാൻകാർഡ്​ നിർബന്ധമാക്കുന്നു. നേരത്തെ 50,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്കായിരുന്നു പാൻകാർഡ്​ നിർബന്ധമാക്കിയിരുന്നത്​. ഇതു സംബന്ധിച്ച പുതിയ നിർദേശങ്ങൾ കേന്ദ്രബജറ്റിൽ ഉണ്ടാവുമെന്നാണ്​​ സൂചന. ഇതുവഴി കുറഞ്ഞ തുകയുടെ ഇടപാടുകളും കേന്ദ്ര സർക്കാറിന്​ നിരീക്ഷിക്കാൻ സാധിക്കും. നിശ്​ചിത തുകക്ക്​ ​ മുകളിലുള്ള ഇടപാടുകൾക്ക്​ കാഷ്​ ഹാൻഡലിങ്​ ചാർജ്​ ഏർപ്പെടുത്തുന്ന കാര്യവും സർക്കാറി​െൻറ പരിഗണനയിലാണ്​. കള്ളപണത്തിനെതിരായ നടപടികൾ ശക്​തമാക്കുന്നതി​െൻറ ഭാഗമായാണ്​ കേന്ദ്രസർക്കാർ പാൻകാർഡ്​ നിർബന്ധമാക്കിയത്​.  പണമിടപാടുകള്‍ കുറച്ച് ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.  30,000 രൂപയില്‍ കൂടുതലുള്ള മര്‍ച്ചന്റ് പേയ്‌മെന്റുകള്‍ക്കും പാന്‍കാര്‍ഡ് വിവരങ്ങള്‍ നിര്‍ബന്ധമാക്കും.