സൂക്ഷിച്ചോ ; സാംസങ്ങ് 5 എസും പൊട്ടിത്തെറിച്ചു തുടങ്ങി

സാംസങ് 7 നു പിന്നാലെ സാംസങ് ​എസ്​ 5 തീ പിടിച്ചു പൊട്ടിത്തെറിച്ചു എന്ന് റിപ്പോര്‍ട്ട്​. മരിയോ ജേക്കബ്​ എന്ന യുവാവാണ്​ തന്‍റെ സാംസങ് ​എസ്​ 5 എന്ന ഫോണിന്​ തീ പിടിച്ചെന്ന പരാതിയുമായെത്തിയത്​. ടൊറേൻറായിൽ കഴിഞ്ഞ വ്യാഴാഴ്​ച രാവിലെയായിരുന്നു സംഭവം. ഫോൺ കട്ടിലിനരികിലുള്ള മേശയിൽ വെച്ചിരുന്നതായിരുന്നുവെന്നും തനിയെ തീ പിടിച്ചതാണെന്നുമാണ്​ മരിയോ പറയുന്നത്​. ഫോണി​െൻറ അടിവശം ഉയർന്ന തോതിൽ കത്തിയതായും പിന്നീട്​ തീ തനിയെ അണയുകയായിരുന്നുവെന്നും മരിയോ ജേക്കബ്​ പറയുന്നു. ​കഴിഞ്ഞ ആഗസ്​റ്റിൽ വിപണിയിലെത്തിയ ഗാലക്സി 7 അമിതമായി ചൂടാവുകയും തീ പിടിക്കുകയും ചെയ്യുന്നു എന്ന പരാതിയുണ്ടാവുകയും മോഡലി​െൻറ ഉത്​പാദനം കമ്പനി അവസാനിപ്പിക്കുകയും ചെയ്​തതിന് ​പിന്നാലെയാണ്​ എസ്​5നും ​സമാന പ്രശ്നമുണ്ടായിരിക്കുന്നത്​. എന്നാല്‍ വിഷയത്തില്‍ കമ്പനി ഇതുവരെ മറുപടി നല്‍കിയിട്ടില്ല.