ഇന്ത്യാക്കാര്‍ക്കുള്ള വിസ ഒാൺ അറൈവൽ സേവനം നിർത്തലാക്കി ഹോങ്കോങ്ങ്
ബീജിങ്: ഇന്ത്യയില്‍ നിന്നുള്ള യാത്രികർക്ക് തിരിച്ചടിയായി വിസ ഒാൺ അറൈവൽ സേവനം നിർത്തിവെച്ചു ഹോേങ്കാങ് . തിങ്കളാഴ്ച മുതൽ ഹോേങ്കാങിലെത്തുന്നവർ നേരത്തെ തന്നെ വിസക്കായി അപേക്ഷിക്കണം. ഇന്ത്യക്കാർക്കുള്ള പ്രീ അറൈവൽ രജിസ്ട്രേഷൻ ജനുവരി 23 മുതൽ ആരംഭിക്കുമെന്ന് ഹോേങ്കാങ് അധികൃതർ വ്യക്തമാക്കി. ഹോങ്കോങ്ങിലേക്ക് വരുന്നതിന് മുമ്പായി എല്ലാ ഇന്ത്യക്കാരും പ്രീ അറൈവൽ രജിസ്ട്രേഷൻ നടത്തണമെന്ന് ഹോേങ്കാങ് എമിഗ്രേഷൻ അധികൃതർ പറഞ്ഞു. ഇത്തരത്തിൽ രജിസ്ട്രേഷനില്ലതെ എത്തുന്ന യാത്രികരെ രാജ്യത്തിനകത്ത് പ്രവേശിപ്പിക്കില്ലെന്ന് ഹോേങ്കാങ് ഭരണകൂടം ഇന്ത്യൻ എംബസിയെ അറിയിച്ചു. പ്രീ അറൈവൽ രജിസ്ട്രേഷന് ആറ് മാസത്തെ കാലവധിയുണ്ടാകും. ദിനംപ്രതി നിരവധി ഇന്ത്യൻ വ്യാപാരികളാണ് വ്യാപര ആവശ്യത്തിനായി ഹോേങ്കാങിലേക്ക് എത്തുന്നത്. ഇവർക്ക് തീരുമാനം തിരിച്ചടിയാവും. നേരത്തെ ഇന്ത്യൻ പാസ്പോർട്ടുമായി ഹോേങ്കാങിലെത്തുന്ന സഞ്ചാരികൾക്ക് 14 ദിവസം വരെ ഹോേങ്കാങിൽ താമസിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇൗ സംവിധാനം കൂടുതൽ പേർ ദുരുപയോഗം ചെയ്യാൻ തുടങ്ങിയതോടെയാണ് സേവനം നിർത്താൻ സർക്കാർ തീരുമാനിച്ചതെന്നാണ് സൂചന. ഇന്ത്യയിൽ നിന്ന് താമസക്കാരായി കൂടുതൽ ആളുകൾ എത്താൻ തുടങ്ങിയതോടെയാണ് ഇത്തരം തീരുമാനത്തിലേക്ക് ഹോേങ്കാങ് എത്തിയത്.