ജല്ലിക്കെട്ട് കാളയുടെ കുത്തേറ്റു രണ്ടുപേര്‍ മരിച്ചു ; നൂറോളം പേര്‍ക്ക് പരിക്ക്

ചെന്നൈ :  ജെല്ലിക്കെട്ട് നടത്തണം എന്ന തമിഴ് ജനതയുടെ പ്രക്ഷോഭം വിജയിച്ചു എങ്കിലും അതിനു ശേഷം അത്രനല്ല വാര്‍ത്തകളല്ല തമിഴ്നാട്ടില്‍ നിന്നും കേള്‍ക്കുന്നത്. ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് പേർ മരിച്ചു.  നൂറിലേറെപേർക്ക് പരിക്കേറ്റു. പുതുക്കോട്ടയിലും റാപൂസയിലും നടന്ന ജെല്ലിക്കെട്ടിനിടെയാണ് സംഭവം. രാജ, മോഹൻ എന്നിവിരാണ് മരിച്ചത്. നെഞ്ചിലും ഇടുപ്പിലും ഗുരുതര പരിക്കേറ്റ രണ്ടു പേരും ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി.  നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഭാവിയില്‍ ജെല്ലിക്കെട്ടിന് പ്രത്യേക നിയമനിര്‍മ്മാണം നടത്തും എന്ന് മുഖ്യമന്ത്രി പനിനീര്‍ സെല്‍വം മധ്യമങ്ങളോട് പറഞ്ഞു. ജല്ലിക്കെട്ടിനെ തുടര്‍ന്ന് ചെന്നൈയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറീന ബീച്ചിലേക്കുള്ള റോഡുകളില്‍ കൂടുതല്‍ പൊലീസിന വിന്യസിച്ചിരിക്കുകയാണ്.