കൊടുങ്കാറ്റും മഴയും ജോര്‍ജിയയില്‍ 20 മരണം

ജോർജിയ :  കനത്ത മഴയിലും കൊടുങ്കാറ്റിലും അമേരിക്കയിലെ ജോർജിയയിൽ 20 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജോർജിയയിലെ തെക്കൻ പ്രദേശത്തുള്ള ബ്രൂക്ക്സ്, ബെറിൻ, കുക്ക് എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞുവീശിയത്.  ജോർജിയയിലെ  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മിസിസിപ്പിയിൽ കൊടുങ്കാറ്റിനെ തുടർന്ന് ശനിയാഴ്ച നാലു പേർ മരിച്ചിരുന്നു. കൂടുതൽ സംസ്ഥാനങ്ങളിൽ കാറ്റു വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.  ശക്തമായ മഴ കാരണം രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. കറന്റ് , ടെലിഫോണ്‍  എന്നിവ പ്രവര്‍ത്തന രഹിതമായി.