മല്യക്ക് 900 കോടിരൂപ വായ്പ അനുവദിച്ച മുന്‍ ഐഡിബിഐ ബാങ്ക് ചെയര്‍മാന്‍ അറസ്റ്റില്‍

വിജയ് മല്യക്ക് 900 കോടിയുടെ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഐഡിബിഐ ബാങ്ക് മുന്‍ ചെയര്‍മാന്‍ അടക്കം നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തു. മല്യ ചെയര്‍മാനായ യുണൈറ്റഡ് ബ്ര്യൂവറീസ് ഹോള്‍ഡിംഗ് ലിമിറ്റഡ് സ്ഥാപനങ്ങളും മല്യയുടെ വീടും അടക്കം 11 സ്ഥലത്ത് സിബിഐ റെയ്ഡ് നടത്തി. ഐഡിബിഐ ബാങ്ക് മുന്‍ ചെയര്‍മാന്‍ യോഗേഷ് അഗര്‍വാളും ബാങ്കിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരുമാണ് അറസ്റ്റിലായത്. മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സാമ്പത്തിക വിഭാഗം മേധാവി എ രഘുനാഥനേയും അറസ്റ്റ് ചെയ്തു. എയര്‍ലൈന്‍സിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരേയും കസ്റ്റഡിയിലെടുത്തതായി സിബിഐ അറിയിച്ചു. സുപ്രീംകോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് സിബിഐ ബെംഗളൂരുവിലെ യുബി സിറ്റിയില്‍ റെയ്ഡ് നടത്തിയത്. വന്‍ വായ്പാ കുടിശ്ശിക വരുത്തി രാജ്യംവിട്ട മല്യ ഇപ്പോള്‍ ബ്രിട്ടനിലാണ്. ഫെറ നിയമപ്രകാരമാണ്​ ഇവരെ അറസ്​റ്റ്​ ചെയ്​തത്​​. വിജയ്​ മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ട്രിബ്യൂണൽ ഉത്തരവിട്ടതിന്​ പിന്നാലെയാണ്​ അറസ്​റ്റ്​ ​. സി.ബി. ​െഎ നടപടിയോട്​ പരമാവധി സഹകരിക്കുമെന്ന്​ വിജയ്​ മല്യയുടെ ഉടമസ്ഥതയുള്ള യു.ബി ഗ്രൂപ്പ്​ പ്രതികരിച്ചു. വരും ദിവസങ്ങളിൽ വിജയ്​ മല്യയുടെ സ്വത്ത്​ കണ്ടുകെട്ടാൻ ബാങ്കുകളും നടപടികൾ ആരംഭിക്കുമെന്നാണ്​ സൂചന.