റിപ്പബ്ലിക് ദിനത്തില്‍ അസമില്‍ സ്ഫോടന പരമ്പര ; സ്ഫോടനം നടന്നത് ഏഴിടങ്ങളില്‍
ഗുവഹാത്തി : റിപ്പബ്ലിക് ദിനത്തില്‍ അസമില്‍ സ്‌ഫോടനം പരമ്പര . മൂന്നു ജില്ലകളിലെ ഏഴ് സ്ഥലങ്ങളിലാണ് സ്‌ഫോടനം നടന്നത്. കിഴക്കന്‍ അസമില് ദിബ്രുഗഢ്, ടിന്‍സുകിയ, ഛരായ്ദിയോ ജില്ലകളിലെ ഏഴിടങ്ങളിലാണ് വ്യാഴാഴ്ച രാവിലെ ഒരേ സമയത്ത് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. സംഭവത്തിന് പിന്നിൽ നിരോധിത സംഘടനയായ ഉള്‍ഫയാണെന്ന് പോലീസ് അറിയിച്ചു. സംഘനടനയുടെ സാന്നിധ്യം അറിയിക്കാനാണ് സ്ഫോടനം നടത്തിയതെന്നും ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്നും അസം ഡിജിപി മുകേഷ് സാഹെ അറിയിച്ചു.