കേരള പോലീസിന് ഇത്തവണ മെഡലുകള്‍ ഒന്നും ലാഭിക്കാത്തതിനു പിന്നില്‍ ദുരൂഹത
തിരുവനന്തപുരം: ഇത്തവണ റിപ്പബ്ലിക് ഡേയ് മുന്‍നിര്‍ത്തി രാഷ്‌ട്രപതിയുടെ മെഡല്‍ പട്ടികയില്‍ നിന്നും കേരള പൊലീസ് പുറത്തായ സംഭവത്തില്‍ ദുരൂഹതയേറുന്നു. ആഭ്യന്തരവകുപ്പിന് കീഴിലുള്ള ഫയര്‍ഫോഴ്‌സ് സേനാവിഭാഗത്തിന് രാഷ്‌ട്രപതിയുടെ നാല് മെഡുകള്‍ ലഭിച്ചപ്പോഴാണ് കേരളാ പോലീസ് പുറത്തായത്. ഒരു വിശിഷ്‌ടസേവാ മെഡലും മൂന്നു സ്തുത്യര്‍ഹ സേവാമെഡലുമാണ് ലഭിച്ചത് ഫയര്‍ ഫോര്‍സിന് ലഭിച്ചത്. ആഭ്യന്തരവകുപ്പിന് കീഴിലുള്ള പോലീസ്, ഫയര്‍ഫോഴ്‌സ്, ജയില്‍ എന്നീ വിഭാഗത്തിലെ സേനാംഗങ്ങള്‍ രഷ്‌ട്രപതിയുടെ മെഡലിനായി അപേക്ഷിച്ചിരുന്നു. വകുപ്പ് തലവന്‍മാര്‍ വഴി സെക്രട്ടറിയേറ്റിലെത്തിയ ശുപാര്‍ശ ആഭ്യന്തരവകുപ്പാണ് കേന്ദ്രത്തിന് കൈമാറിയത്. ഇതില്‍ ഫയര്‍ഫോഴ്‌സിന്റെയും, ജയിലിന്റെയും ശുപാര്‍ശകള്‍ ഓണ്‍ലൈന്‍ വഴി അല്ലാതെ രജിസ്റ്റേര്‍ഡായി കേന്ദ്രത്തിന് നല്‍കുകയായിരുന്നു. ഡിസംബര്‍ 20നാണ് ഫയര്‍ഫോഴ്‌സിന്റെ അപേക്ഷ കേന്ദ്രത്തിന് നല്‍കിയത്.ഈ ശുപാര്‍ശയില്‍ നിന്നും തെരഞ്ഞെടുത്ത നാല് ഉദ്യോഗസ്ഥര്‍ രാഷ്‌ട്രപതിയുടെ മെഡലിന് അഹരായി. ഒരു വിശിഷ്‌ടസേവാ മെഡലും മൂന്നു സ്തുത്യര്‍ഹ സേവാമെഡലുമാണ് ലഭിച്ചത്. അതേസമയം, പൊലീസുകാരുടെ ശുപാര്‍ശ ഡിസംബര്‍ 30ന് വൈകുന്നേരം ഓണ്‍ലൈന്‍ വഴിയാണ് നല്‍കിയത്. ഈ അപേക്ഷകള്‍ ലഭിച്ചില്ലെന്ന കാരണം ചൂണ്ടികാട്ടിയാണ് കേന്ദ്രം കേരള പൊലീസിന് മെഡല്‍ നിഷേധിച്ചത്. ഇതോടെ ഓണ്‍ ലൈന്‍ വഴി ആഭ്യന്തരവകുപ്പ് അപേക്ഷ നല്‍കിയതില്‍ വീഴ്ചയുണ്ടായെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്. ഡല്‍ നിഷേധിച്ചതില്‍ പൊലീസ് സേനയില്‍ കടുത്ത അമര്‍ഷമാണുള്ളത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നാണ് സേനക്കുള്ളില്‍ ആവശ്യം. എന്നാല്‍ സംസ്ഥാനത്തിന് തെറ്റുണ്ടായിട്ടില്ലെന്ന നിലപാടിലാണ് ഇപ്പോഴും ആഭ്യന്തരവകുപ്പ്. അതേസമയം, ഡിസംബര്‍ 30ന് വൈകുന്നേരം ഓണ്‍ലൈന്‍ വഴി നല്‍കിയ പൊലീസുകാരുടെ ശുപാര്‍ശ അപേക്ഷകള്‍, ലഭിച്ചില്ലെന്ന് പറഞ്ഞാണ് കേന്ദ്രം മെഡല്‍ നിഷേധിച്ചത്. ഇതോടെ ഓണ്‍ലൈന്‍ വഴി ആഭ്യന്തരവകുപ്പ് അപേക്ഷ നല്‍കിയതില്‍ വീഴ്ചയുണ്ടായെന്ന ആരോപണം ശക്തമാവുകയാണ്.