ഹിന്ദുമത പ്രഭാഷകയുടെ വീട്ടില്‍ നിന്നും പിടികൂടിയത് 80 ലക്ഷത്തിന്റെ സ്വര്‍ണ്ണകട്ടികളും മദ്യകുപ്പികളും

ബാണസ്കന്ദ : ഗുജറാത്തിലെ പ്രശസ്ത ഹിന്ദുമത പ്രഭാഷകയുടെ വീട്ടില്‍ നിന്നും പിടികൂടിയത് 80 ലക്ഷത്തിന്റെ സ്വര്‍ണ്ണകട്ടികളും മദ്യകുപ്പികളും.ഒരു ക്ഷേത്ര ട്രസ്റ്റിന്റെ മേധാവിയായ സാധ്വി ജയ്ശ്രീ ഗിരിയാണ് അറസ്റ്റിലായത്‌. കഴിഞ്ഞയാഴ്ച പ്രാദേശിക ജ്വല്ലറി ഉടമ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. പ്രദേശത്തെ ഒരു ജ്വല്ലറിയില്‍നിന്ന് മുഴുവന്‍ തുകയും അടയ്ക്കാതെയാണ്‌ 5 കോടിയുടെ സ്വര്‍ണ ബിസ്‌ക്കറ്റ് ഇവര്‍ വാങ്ങിയത്. കാശ് മുഴുവനും അടയ്ക്കണമെന്ന അടയ്ക്കണമെന്ന കടയുടമയുടെ നിരന്തര ആവശ്യത്തെ വകവെക്കാത്തതിനെത്തുടര്‍ന്ന് ഉടമ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സ്വർണ ബിസ്കറ്റുകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പലതവണ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്വാധി ജയ് ശ്രീ തയാറായില്ല. സ്വാധി ജയ് ശ്രീയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്വർണ ബിസ്കറ്റുകൾ കൂടാതെ 1.2 കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുകളും മദ്യകുപ്പികളും പിടിച്ചെടുത്തിരുന്നു. മദ്യത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്. മൂന്ന് പേർക്കെതിരെ സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഇതിൽ മുഖ്യപ്രതിയാണ് സാധ്വിയെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനു മുന്‍പും പ്രശ്നങ്ങള്‍ ഉണ്ടാക്കിയ വ്യക്തിയാണ് സ്വാധി ജയ് ശ്രീ നോട്ട് ക്ഷാമം രൂക്ഷമായ ഡിസംബറിൽ പൊതുവേദിയിൽ പാട്ടുപാടിയ ഗായകർക്ക് നേരെ 2000 രൂപയുടെ നോട്ടുകൾ വിതറുന്ന ഇവരുടെ വീഡിയോ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.