അഴിമതി പ്രോത്സാഹിപ്പിച്ചു ; കെജ്​രിവാളിനെതി​രെ കേസെടുക്കാമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷ​ൻ

ന്യൂഡൽഹി : അഴിമതി പ്രോത്സാഹിപ്പിച്ചുവെന്നാരോപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ കേസെടുക്കാന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഇതിനിടെ കെജറിവാളിനെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മറ്റ് പാര്‍ട്ടികളില്‍ നിന്നും പണം വാങ്ങി എഎപിക്ക് വോട്ട് ചെയ്യണമെന്ന് കെജറിവാളിന്റെ ഗോവന്‍ പ്രസംഗത്തിനെതിരെയാണ് കേസെടുക്കാന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചത്. ചട്ടം ലംഘിച്ച​ുവെന്ന്​ ആരോപിച്ച്​ ഗോവൻ തെരഞ്ഞെടുപ്പ്​ കമീഷണർക്കാണ്​ കേസെടുക്കാൻ നിർദ്ദേശം നൽകിയത്​. ജനുവരി 31നകം ഇക്കാര്യത്തിൽ റിപ്പോർട്ട്​ സമർപ്പിക്കാനും തെരഞ്ഞെടുപ്പ്​ കമീഷൻ നിർദ്ദേശിച്ചിട്ടുണ്ട്​.  ജനുവരി എട്ടിന്​ ഗോവയിൽ കെജ്​രിവാൾ നടത്തിയ പ്രസ്​താവനയാണ്​ ​തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ടം ലംഘിക്കുന്നതാണെന്ന്​ കമീഷൻ കണ്ടെത്തിയത്​​. ഗോവയിൽ നടന്ന പരിപാടിയിൽ ബി.ജെ.പി തരുന്ന പണം നിങ്ങൾ വാങ്ങിക്കോളു എന്നാൽ വോട്ട്​ ആം ആദ്​മിക്ക്​ നൽകണമെന്നാണ്​ കെജ്​രിവാൾ ജനങ്ങളോട്​ ആവശ്യപ്പെട്ടത്​. കെജ്​രിവാളി​െൻറ ഇൗ പ്രസ്​താവനയാണ്​ വിവാദമായത്​. പ്രസ്​താവനക്കെതിരെ ബി.ജെ.പി​ തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ നേരത്തെ കെജരിവാളിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചിരുന്നു. എന്നാല്‍  പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കെജരിവാള്‍ വ്യക്തമാക്കിയതോടെയാണ് കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. ഭരണഘടനാസ്ഥാനപങ്ങള്‍ക്കെതിരെയുള്ള കെജരിവാളിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരെ ആരോപണവും ഉന്നയിച്ചു.