എയിഡ്സ് ഇല്ലാത്തയാള്‍ക്ക് എച്ച് ഐ വിക്ക് ചികിത്സ ; ഡോക്ടർ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
ഉദയ്പൂർ: ലോകത്ത് നിലവില്‍ ഉള്ളതില്‍ ഏറ്റവും ഭീകരമായ രോഗങ്ങളില്‍ ഒന്നാണ് എയിഡ്സ്. ഈ രോഗം വരുന്നവര്‍ക്ക് സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരുവാന്‍ വളരെയധികം ബുദ്ധിമുട്ടാണ്.അങ്ങനെ വരുന്നവരെ തന്നെ സമൂഹം മാറ്റി നിര്‍ത്തുകയാണ് പതിവ്. അതുകൊണ്ടുതന്നെ ഈ രോഗത്തെ ഭയക്കുന്നവരാണ് ലോകത്തുള്ള ഭൂരിപക്ഷം പേരും. എയിഡ്സ് രോഗികളുടെ കാര്യത്തില്‍ നമ്മുടെ രാജ്യവും മോശമല്ല.എന്നാല്‍ രോഗം ചികിത്സിക്കുവാനുള്ള സൌകര്യങ്ങള്‍ നമ്മുടെ നാട്ടില്‍ കുറവുമാണ്. അതുകൊണ്ടുതന്നെയാകും അസുഖം ഇല്ലാത്ത ഒരാള്‍ക്ക് ഏഴു വര്‍ഷത്തോളം ഒരു ഡോക്ക്ട്ട്ര്‍ എച്ച്.െഎ.വിക്ക് ചികിത്സ നൽകിയത്. പനിയും ചുമയും ജലദോഷവുമായി ചികിത്സ തേടിയ ധൻരാജ് പേട്ടലിനാണ് എച്ച്.െഎ.വി ചികിത്സ നൽകിയത്. 2004ലാണ് ധൻരാജ് പേട്ടൽ രാജസ്ഥാനിലെ എം.ബി ഗവൺമെൻറ് ആശുപത്രി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രഫസറായിരുന്ന ഡോ.ഡി.സി കുമവത്തിനടുത്ത് ചികിത്സ തേടി എത്തിയത്. രോഗിക്ക് എച്ച്.െഎ.വി ആണെന്ന് ഡോക്ടർക്ക് സംശയം തോന്നി. രോഗം ഉറപ്പിക്കുന്നതിന് അവശ്യം വേണ്ട പരിശോധനകൾ പോലും നടത്താതെ ചികിത്സ തുടങ്ങി.ചികിത്സ നടക്കുന്നതിനിടെ പേട്ടൽ മുംബൈയിലെ മറ്റൊരു ആശുപത്രിയിൽ എച്ച്.െഎ.വി പരിശോധന നടത്തി. എന്നാൽ ഫലം നെഗറ്റീവായിരുന്നു. പരിശോധന റിപ്പോർട്ട് േഡാക്ടർക്ക് നൽകിയപ്പോൾ അത് കാര്യമാക്കേണ്ടെന്നും ചികിത്സ തുടരാനും അദ്ദേഹം ഉപദേശിച്ചു.ഏഴുവർഷത്തോളം നടത്തിയ ചികിത്സയുടെ പാർശ്വഫലംമൂലം പേട്ടലിെൻറ ആരോഗ്യം നശിച്ചിരുന്നു. അദ്ദേഹത്തിെൻറ വാദങ്ങൾ ഇൻഷുറൻസ് കമ്പനിയും നിരസിച്ചു. അതോടെ 2013ൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകി. കമ്മീഷെൻറ പരിശോധനയിൽ ഡോക്ടർ ഗുരുതരമായ ചികിത്സ പിഴവും അശ്രദ്ധയും വരുത്തിയെന്ന് കണ്ടെത്തി. തുടർന്ന് പരാതിക്കാരന് ഡോക്ടറും നാഷണൽ ഇൻഷുറൻസ് കമ്പനിയും സംയുക്തമായി അഞ്ചു ലക്ഷംരൂപ നഷ്ടപരിഹാരം നൽകണെമന്ന് വിധിക്കുകയായിരുന്നു. രാജസ്ഥാനിലെ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് ഡോക്ടർക്കും മെഡിക്കൽ ഇൻഷുറൻസ് കമ്പനിക്കും അഞ്ചുലക്ഷംരൂപ നഷ്ടപരിഹാരമായി പിഴ വിധിച്ചത്.