അനിശ്ചിത കാലത്തേയ്ക്ക് അടച്ചുപൂട്ടി ലോ അക്കാദമി
തിരുവനന്തപുരം : സംഘർഷ സാധ്യത കണക്കിലെടുത്തു ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു. ലോ അക്കാദമിയിൽ തിങ്കളാഴ്ച ക്ലാസ് തുടങ്ങിയാൽ നേരിടുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍ അറിയിച്ചിരുന്നു. സമരഭൂമിയെ സർക്കാർ കലാപ ഭൂമിയാക്കരുത്. സമരങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് എസ്.എഫ്.െഎക്കുള്ളതെന്നും മുരളി ആരോപിച്ചു. തിങ്കളാഴ്ച ക്ലാസ് തുടങ്ങാനായിരുന്നു നേരത്തെ മാനേജ്മെൻറ് നിശ്ചയിച്ചിരുന്നത്. ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവെക്കണമെന്നാവശ്യെപ്പട്ട് വിദ്യാർഥികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തുകയാണ് കെ. മുരളീധരൻ. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയെയും എസ്.എഫ്.ഐയെയും രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ ദേശീയ നിര്‍വാഹകസമിതി അംഗം പന്ന്യന്‍ രവീന്ദ്രനും രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി 10 മിനിറ്റ് സഹനശക്തി കാട്ടിയിരുന്നെങ്കില്‍ സമരം ശനിയാഴ്ച തീരുമായിരുന്നു എന്നാണ് പന്ന്യൻ പറഞ്ഞത്. അതേസമയം അക്കാദമി അടച്ചിടരുതെന്ന് സി.പി.എം നേതാവ് വി.എസ് പ്രതികരിച്ചു.പ്രശ്‌ന പരിഹാരത്തിനായി വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ പലതവണ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് വിദ്യാര്‍ഥികള്‍ സമരം തുടരുന്നത്.